സാമൂഹ്യമാധ്യമങ്ങളിലെ വ്യാജ പ്രചരണങ്ങൾക്കെതിരെ നിയമനടപടിയുമായി മിനിസ്‌ക്രീൻ താരം ജൂഹി രുസ്‌തഗി. തന്റെ പേരിൽ വ്യാജ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്കും എറണാകുളം സിറ്റി പൊലീസ് കമ്മിഷണർക്കും പരാതി നൽകിയതായി ജൂഹി പറഞ്ഞു. തനിക്കെതിരെ നടക്കുന്ന പ്രചാരണങ്ങൾ തികച്ചും വാസ്‌തവവിരുദ്ധമാണെന്നും തന്നെ വ്യക്‌തിഹത്യ നടത്തുക എന്ന ഗൂഢലക്ഷ്യത്തോടെയുള്ളതാണെന്നും ജൂഹി പറഞ്ഞു.

Read Also: കേരളത്തിൽ ലോക്ക്ഡൗൺ ഒറ്റയടിക്ക് പിൻവലിക്കരുത്; വിദഗ്‌ധ സമിതിയുടെ ശുപാർശ മുഖ്യമന്ത്രിക്ക്

താൻ നൽകിയ പരാതിയിൽ സെെബർ സെൽ അന്വേഷണം നടത്തുന്നതായും ജൂഹി വ്യക്തമാക്കി. പൊലീസിന്റെ സഹായത്താൽ കുപ്രചരണങ്ങളുടെ ഉറവിടവും കുറ്റക്കാരേയും നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നതായും ജൂഹി പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജൂഹിയുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിൽ വ്യാജ അശ്ലീല വീഡിയോയും ചിത്രങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ജൂഹി പൊലീസിൽ പരാതി നൽകിയത്.

Read Also: ആ ചിരി കണ്ടോ, ആ കള്ളനോട്ടം കണ്ടോ? ആരാധകരുടെ പ്രിയതാരത്തിന്റെ കുട്ടിക്കാല ചിത്രം

‘ഉപ്പും മുളകും’ എന്ന ജനപ്രിയ പരമ്പരയിലൂടെയാണ് ജൂഹി ശ്രദ്ധേയയായത്. പഠന ആവശ്യത്തിനായി പിന്നീട് ‘ഉപ്പും മുളകും’ പരമ്പരയിൽ നിന്ന് ജൂഹി പിന്മാറി. സീരിയലിന്റെ ഷൂട്ട് കാരണം പഠിത്തത്തിൽ അധികം ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും അതിനാലാണ് പിന്മാറുന്നതെന്നുമാണ് ജൂഹി പറഞ്ഞിരുന്നു. സീരിയൽ വിടുകയാണെന്നും അതേസമയം, സിനിമയിൽ നിന്നും ഓഫറുകൾ വന്നാൽ സ്വീകരിക്കുമെന്നും ജൂഹി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook