scorecardresearch

Latest News

പിണറായി വിജയന്റെ പേരില്‍ ശ്രീലങ്കന്‍ പോസ്റ്റല്‍ സ്റ്റാംപ്; വസ്തുതയെന്താണ്

ഈ വാര്‍ത്ത വ്യാജമാണെന്ന് മനസ്സിലാക്കാന്‍ പറ്റുന്ന തെളിവുകള്‍ പോസ്റ്റിറക്കിയ ആള്‍ തന്നെ അവശേഷിപ്പിക്കുന്നുണ്ട്

തിരുവനന്തപുരം:  മുഖ്യമന്ത്രി പിണറായി വിജയനെ ആദരിക്കാനായി ശ്രീലങ്കന്‍ സര്‍ക്കാര്‍ പോസ്റ്റല്‍ സ്റ്റാംപ് ഇറക്കിയെന്ന പോസ്റ്റ് കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മുഖ്യമന്ത്രിയുടെ ചിത്രമുള്ള സ്റ്റാംപും ഈ പോസ്റ്റിലുണ്ട്. ശ്രീലങ്കയുടെ സ്റ്റാംപില്‍ ചിത്രം വരുന്ന ആദ്യ മലയാളി പിണറായി വിജയനാണെന്നും പോസ്റ്റ് പറയുന്നു. കേരളത്തിന്റെ അഭിമാനമായ മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള്‍ എന്നും പോസ്റ്റ് കൂട്ടിച്ചേര്‍ക്കുന്നു.

എന്നാല്‍, സത്യമെന്താണ്. ഈ വാര്‍ത്ത വ്യാജമാണെന്ന് മനസ്സിലാക്കാന്‍ പറ്റുന്ന തെളിവുകള്‍ പോസ്റ്റിറക്കിയ ആള്‍ തന്നെ അവശേഷിപ്പിക്കുന്നുണ്ട്. ശ്രീലങ്കന്‍ സര്‍ക്കാര്‍ സ്റ്റാംപിറക്കി ആദരിക്കുന്ന ആദ്യ മലയാളി ശ്രീനാരായണ ഗുരുവാണ്. 2009-ലാണ് ഗുരുവിന്റെ ചിത്രം വച്ച് ശ്രീലങ്കന്‍ സര്‍ക്കാര്‍ സ്റ്റാംപ് ഇറക്കിയത്.

Read Also: ‘ഗംഭീരം’; കേരള പൊലീസിന് സല്യൂട്ടടിച്ച് കമൽ ഹാസൻ

കേരളത്തിലെ സാമൂഹിക പരിഷ്‌കര്‍ത്താവായ ശ്രീനാരായണ ഗുരു രണ്ടു തവണ ശ്രീലങ്ക സന്ദര്‍ശിച്ചിട്ടുണ്ട്. 1918-ലും 1926-ലും. ഗുരുവിന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ സത്യവ്രതനെന്ന ശിഷ്യനെ അവിടെ നിര്‍ത്തുകയും ചെയ്തു. അതിനൊക്കെയുള്ള ആദരവായിട്ടാണ് ശ്രീലങ്ക കേരളത്തിന്റെ നവോത്ഥാന നായകന്റെ 155-ാം ജന്മദിനമായ സെപ്റ്റംബര്‍ നാലിന് സ്റ്റാംപ് ഇറക്കിയത്.

ഇപ്പോള്‍ പിണറായി വിജയന്റെ പേരില്‍ പ്രചരിക്കുന്ന സ്റ്റാംപില്‍ കൊളംബോയെന്ന് എഴുതിയ സീല്‍ ഉണ്ട്. അതില്‍ 2017 എന്ന വര്‍ഷമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റേതോ സ്റ്റാംപിലേക്ക് പിണറായിയുടെ ചിത്രം ഫോട്ടോഷോപ്പ് ചെയ്താണ് സ്റ്റാംപുണ്ടാക്കിയിരിക്കുന്നത്. കൂടാതെ, മുഖ്യമന്ത്രിയുടെ പേരില്‍ സ്റ്റാംപ് ഇറങ്ങിയെന്ന വാര്‍ത്തകള്‍ വന്ന വൈബ്‌സൈറ്റ് ലിങ്കുകളും ലഭ്യമല്ല.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Fake news pinarayi vijayan srilankan postal stamp

Best of Express