കരിപ്പൂര്‍ വിമാനാപകടത്തില്‍ മരണമടഞ്ഞ പൈലറ്റ്മാരില്‍ ഒരാളാണ് ക്യാപ്റ്റന്‍ ദീപക് സാത്തെ. മൂന്നു പതിറ്റാണ്ട് കാലത്തെ തന്റെ ഏവിയേഷന്‍ പ്രവര്‍ത്തിപരിചയമാണ് കരിപ്പൂരില്‍ നിലം തെറ്റിയ വിമാനത്തെ പൊട്ടിത്തെറിയില്‍ നിന്നും രക്ഷിച്ച്, വലിയൊരു ദുരന്തമായി പരിണമിക്കാതിരിക്കാന്‍ സഹായിച്ചത്.

അപകടത്തെ തുടര്‍ന്ന് വിമാനം സുരക്ഷമായി നിലത്തിറക്കാന്‍ അദ്ദേഹവും സഹവൈമാനികന്‍ അഖിലേഷും ചേര്‍ന്ന് നടത്തിയ ശ്രമങ്ങള്‍ ഏറെ ശ്രദ്ധ നേടി. അതോടൊപ്പം തന്നെ അവയുടെ ജീവിതങ്ങളെക്കുറിച്ചുമൊക്കെയുള്ള ചര്‍ച്ചകള്‍ വാര്‍ത്താമാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും നിറയുന്നു.

അക്കൂട്ടത്തില്‍ ‘ക്യാപ്റ്റന്‍ ദീപക് സാത്തെ പാടുന്നു’ എന്ന തലകെട്ടില്‍ ഒരു വീഡിയോയും വന്നിട്ടുണ്ട്. ‘ഘര്‍ സേ നികല്ത്തെ ഹി’ എന്ന ഹിന്ദി ഗാനം ഒരു വേദിയില്‍ ആലപിക്കുന്നത് ക്യാപ്റ്റന്‍ ദീപക് സാത്തെയാണ് എന്ന അടികുറിപ്പോടെ വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ സത്യാവസ്ഥ അതല്ല.

വെസ്റ്റേണ്‍ നേവി കമാന്‍ഡ് ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി നടന്ന ചടങ്ങില്‍ വൈസ് അഡ്‌മിറല്‍ ഗിരീഷ്‌ ലുത്ര പാടിയ പാട്ടാണ് ക്യാപ്റ്റന്‍ ദീപക് സാത്തെയുടെ പേരില്‍ പ്രചരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook