scorecardresearch

ഐറിസ് കുമാർ മുതല്‍ ദൃഷ്ടിക് ദോഷൻ വരെ; 'കണ്ണിലുണ്ണി'ക്ക് പേര് നിര്‍ദേശിച്ച് സോഷ്യല്‍ മീഡിയ

കേള്‍ക്കുമ്പോള്‍ തന്നെ രസം തോന്നുന്ന ചോദ്യമാണെങ്കിലും കൂടുതല്‍ നമ്മെ ചിരിപ്പിക്കുന്നത് പോസ്റ്റിന് താഴെ വന്നിരിക്കുന്ന കമന്റുകള്‍ തന്നെയാണ്

കേള്‍ക്കുമ്പോള്‍ തന്നെ രസം തോന്നുന്ന ചോദ്യമാണെങ്കിലും കൂടുതല്‍ നമ്മെ ചിരിപ്പിക്കുന്നത് പോസ്റ്റിന് താഴെ വന്നിരിക്കുന്ന കമന്റുകള്‍ തന്നെയാണ്

author-image
Trends Desk
New Update
Facebook, Viral Posst

കുട്ടികള്‍ക്ക് പേര് കണ്ടെത്തുന്നതിനായി ഒരുപാട് തല പുകഞ്ഞ് ആലോചിക്കുന്നവരാണ് മാതാപിതാക്കളും ബന്ധുക്കളുമെല്ലാം. പലപ്പോഴും ഇതിനായി സുഹൃത്തുക്കളുടേയും മറ്റുള്ളവരുടേയുമൊക്കെ സഹായം തേടാറുമുണ്ട്. സമൂഹമാധ്യമങ്ങളില്‍ വരെ വളരെ രസകരമായ ചര്‍ച്ചകള്‍ പേരുമായി ബന്ധപ്പെട്ട് നടക്കാറുണ്ട്. അത്തരമൊരു പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

Advertisment

ആണ്‍കുട്ടിക്കിടാന്‍ കണ്ണിലുണ്ണി എന്ന് അര്‍ത്ഥം വരുന്ന കുറച്ചു പേരുകള്‍ എടുക്കാന്‍ ഉണ്ടാകുമോ എന്നാണ് ചോദ്യം. ട്രെന്‍ഡിങ് കേരള എന്ന ഫെയ്സ്ബുക്ക് പേജിലാണ് ചോദ്യം വന്നിരിക്കുന്നത്. കേള്‍ക്കുമ്പോള്‍ തന്നെ രസം തോന്നുന്ന ചോദ്യമാണെങ്കിലും കൂടുതല്‍ നമ്മെ ചിരിപ്പിക്കുന്നത് പോസ്റ്റിന് താഴെ വന്നിരിക്കുന്ന കമന്റുകള്‍ തന്നെയാണ്.

നഗ്നേത്രൻ, ഐറിസ് കുമാർ, നേത്രാക്ഷൻ, ദൃഷ്ടിക് ദോഷൻ, കണ്ണാറ കണ്ണൻ, കോർണിയൻ , റെറ്റിനേഷ് , പ്യൂപ്ളാംഗദൻ, തിമിരക്കുട്ടൻ തുടങ്ങി രസകരമായ പേരുകളാണ് കമന്റുകളില്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ പേര് വരെ നിര്‍ദേശിച്ചവരുണ്ട്. അദ്ദേഹമാണ് കേരളത്തിൻ്റെ കണ്ണിലുണ്ണി എന്നാണ് വാദം.

Also Read: ‘ആൺകുട്ടിക്ക് ഇടാനുള്ള പേര് വേണം, വെളിച്ചം നൽകുന്നവൻ എന്ന അർത്ഥം വരണം’; ലഭിച്ചത് ബൾബേഷ് മുതൽ വെളിച്ചപ്പാട് വരെ

Viral Post Facebook

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: