ഫെയ്സ്ബുക്ക് ഗ്രൂപ്പായ ജിഎന്‍പിസിക്ക് (ഗ്ലാസ്സിലെ നുരയും പ്ലേറ്റിലെ കറിയും) ഗിന്നസ് റിക്കോഡ്. ഫെയ്സ്ബുക്കില്‍ ഏറ്റവുമധികം കമന്റ് ലഭിച്ച പോസ്റ്റെന്ന റെക്കോര്‍ഡാണ് ജിഎന്‍പിസിയ്ക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഫെയ്‌സ്ബുക്കിലെ ഏറ്റവും വലിയ രഹസ്യ ഗ്രൂപ്പെന്ന വിശേഷമുള്ള ഗ്രൂപ്പാണ് ജിഎന്‍പിസി.

റിക്കോഡ് നേടിയ പോസ്റ്റ് സെപ്റ്റംബര്‍ 29ന് ഫെയ്സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. കേവലം 8 ദിവസം കൊണ്ടാണ് ലോക റിക്കോഡ് പോസ്റ്റ് സ്വന്തമാക്കിയത്. പോസ്റ്റിലേക്ക് കമന്റ് നേടുന്നതായി ട്രോളന്മാരും ശ്രമം നടത്തിയിരുന്നു.

രണ്ടു കോടിയിലധികം കമന്റ് നേടിയാണ് പുതിയ റിക്കോഡ് ജിഎന്‍പിസി സ്വന്തമാക്കിയിരിക്കുന്നത്. ഇതിനു പുറമെ മറ്റു രണ്ടു റിക്കോഡുകള്‍ കൂടി ജിഎന്‍പിസി സ്വന്തമാക്കിയിട്ടുണ്ട്. പുതിയ ലോക റിക്കോഡ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.

വേഗത്തില്‍ 17 ദശലക്ഷം കമന്റ് ലഭിച്ച പോസ്റ്റ്, കൂടുതല്‍ കമന്റ് ലഭിച്ച ഗ്രൂപ്പ് പോസ്റ്റ് എന്നീ നേട്ടമാണ് ജിഎന്‍പിസി ഇതിനു പുറമെ സ്വന്തമാക്കിയിരിക്കുന്നത്. നിലവില്‍ 21 ലക്ഷം അംഗങ്ങളുള്ള ജിഎന്‍പിസിയാണ് ഫെയ്സ്ബുക്കിലെ ഏറ്റവും വലിയ രഹസ്യ ഗ്രൂപ്പ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ