ഫെയ്സ്ബുക്കിന് 13 വയസ്സ് തികഞ്ഞിരിക്കുന്നു. എത്ര വേഗമാണ് ഈ സമൂഹ മാധ്യമം നമ്മുടെ ദൈനംദിന ജീവിതത്തിലെ ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിയത്. 186 കോടിയോളം വരുന്ന ഉപയോക്താക്കൾക്ക് തങ്ങളുടെ പിറന്നാൾ ദിനത്തിൽ ഫ്രണ്ട്സ് ഡേ വീഡിയോ എന്ന പുതിയ കാഴ്ചയാണ് ഫെയ്സ്ബുക്ക് ഒരുക്കിയിരിക്കുന്നത്. നൃത്തം ചെയ്യുന്ന ആനിമേറ്റഡ് യന്ത്രമനുഷ്യൻ എല്ലാവർക്കും ഒരു കൗതുകമായി മാറുകയാണ്.

ഫെയ്സ്ബുക്ക് തുറന്നാൽ ന്യൂസ് ഫീഡിൽ തന്നെ കാണാം നിങ്ങളുടെ ഫ്രണ്ട്സ് ഡേ വീഡിയോ. അല്ലെങ്കിൽ www.facebook.com/friendsday എന്ന ലിങ്കിൽ പോയാൽ നിങ്ങളുടെ വീഡിയോ എഡിറ്റ് ചെയ്യാനും ഷെയർ ചെയ്യാനും സാധിക്കും. അതുമല്ലെങ്കിൽ സുഹൃത്തുക്കളുടെ വീഡിയോയ്‌ക്ക് താഴെ Watch Yours എന്ന ബട്ടണിൽ ക്ലിക്ക് ചെയ്‌താലും വീഡിയോ എഡിറ്റ് ചെയ്യാൻ സാധിക്കും.

വീഡിയോയിൽ നിങ്ങൾ സുഹൃത്തുക്കൾക്കൊപ്പം ഷെയർ ചെയ്ത പോസ്റ്റുകളും സുഹൃത്തുക്കളുടെ ചിത്രങ്ങളും എല്ലാം കാണാം. ഇഷ്ടാനുസരണം ക്രമീകരിച്ചാൽ മനസ്സിന് ഏറ്റവും അനുയോജ്യമായ നല്ലൊരു വീഡിയോ നിർമ്മിക്കാനാവും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ