തമിഴ് സൂപ്പർ ഹിറ്റ് ഗാനം ‘സൊടക്ക് മേലെ സൊടക്ക് പോട്’ എന്ന സൂപ്പർ ഹിറ്റ് ഗാനത്തിന് ചുവടുവച്ച് വൈദികൻ. വരാപ്പുഴ അതിരൂപത എടവനക്കാട് പളളിയിലെ കൊച്ചച്ചനായ ഫാ.മെർട്ടൻ ഡി സിൽവയാണ് ഹിറ്റ് ഗാനത്തിനൊപ്പം നൃത്തം ചെയ്തത്. പളളിയിലെ വിദ്യാർഥികൾക്കായി നടത്തിയ ഒരു പരിപാടിയിലാണ് വൈദികൻ നൃത്തം ചെയ്തത്.

വിദ്യാർഥികൾക്കൊപ്പമാണ് ഫാ.മെർട്ടൻ ഡി സിൽവ നൃത്തം ചെയ്യുന്നത്. തമിഴ് ഡപ്പാൻ കൂത്ത് ശൈലിയിലുളള അച്ചന്റെ ചുവടുകൾ ആവേശത്തോടെയാണ് കാണികൾ വീക്ഷിച്ചത്. നൃത്തത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞിരിക്കുകയാണ്.

നേരത്തെ പളളിയിൽ നടന്ന ഫ്ലാഷ് മോബിൽ വിദ്യാർഥികൾക്കൊപ്പം ചുവടുവച്ച് അച്ചൻ ശ്രദ്ധ നേടിയിരുന്നു. ഈ നൃത്തത്തിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ