scorecardresearch

മണിച്ചിത്രത്താഴ് മുതൽ പറക്കും തളിക വരെ; വൈറലായി സൂപ്പർ ഹിറ്റുകളുടെ 'ബിഹൈൻഡ് ദ സീൻസ്'; വീഡിയോ

മലയാളത്തിലെ ചില എവർഗ്രീൻ സിനിമകളുടെ ചിത്രീകരണ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്

മലയാളത്തിലെ ചില എവർഗ്രീൻ സിനിമകളുടെ ചിത്രീകരണ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Cinema BTS

എഐ നിർമിത ചിത്രം: ഇൻസ്റ്റഗ്രാം

മലയാളികൾ ഒരിക്കലും മറക്കാത്ത ചില സിനിമകളുണ്ട്. ചിരിപ്പിച്ചും രസിപ്പിച്ചുമെല്ലാം ആ സിനിമകൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമായവയാണ്. ഇപ്പോഴിതാ, അത്തരത്തിലുള്ള മലയാളത്തിലെ ചില എവർഗ്രീൻ സിനിമകളുടെ ചിത്രീകരണ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കൗതുകം നിറയ്ക്കുന്ന വീഡിയോ എ ഐ സൃഷ്ടിയാണ്.

Advertisment

മലയാളത്തിന്റെ എവർഗ്രീൻ ക്ലാസിക് ചിത്രമായ മണിച്ചിത്രത്താഴിൽ, നാഗവല്ലിയായി ശോഭന അഭിനയിക്കുന്ന രംഗങ്ങളോടെയാണ് വീഡിയോ തുടങ്ങുന്നത്. പറക്കും തളിക, നാടോടിക്കാറ്റ്, കല്യാണരാമൻ, പുലിവാൽകല്യാണം, പഞ്ചാബി ഹൗസ്, മേഘം, രാജമാണിക്യം, മീശ മാധവൻ തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെയെല്ലാം 'ബിഹൈൻഡ് ദ സീൻസ്' വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Also Read: സൊറ പറഞ്ഞ് മമ്മൂക്കയും ലാലേട്ടനും ചായക്കടയിൽ, കേൾവിക്കാർ ആരൊക്കെ എന്നുനോക്കൂ; വൈറലായി ചിത്രം

Advertisment

സിനിമാ താരങ്ങളുടെ എഐ വീഡിയോകൾ നിരവധി തവണ വൈറലായിട്ടുണ്ടെങ്കിലും വ്യത്യസ്തമായ ഈ പരീക്ഷണം സൈബറിടത്ത് കൈയ്യടി നേടുകയാണ്. നിരവധി ആളുകളാണ് വീഡിയോയിൽ രസകരമായ കമന്റുകൾ പങ്കുവച്ചിരിക്കുന്നത്. 'കനവുകഥ' എന്ന അക്കൗണ്ടാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്തിരിക്കുന്നത്.

Also Read: ഒറ്റ ഫ്രെയിമിൽ തമിഴ് സിനിമ തന്നെയുണ്ടല്ലോ...; തട്ടുകടയിൽ ഒത്തുകൂടി കോളിവുഡിന്റെ സൂപ്പർ താരങ്ങൾ

നേരത്തെ, തമാശ പറഞ്ഞും തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ചുമെല്ലാം നൈറ്റ് ലൈഫ് ആഘോഷിക്കുന്ന തമിഴ് സിനിമ താരങ്ങളുടെ എഐ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയുരുന്നു. തമിഴിൽ നിന്നു തുടങ്ങിയ ട്രെൻഡ് മലയാളത്തിലും തെലുങ്കിലും എല്ലാം സൂപ്പർ ഹിറ്റാണ്. മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെ മലയാളത്തിന്റെ പ്രിയതാരങ്ങൾ ഒന്നിച്ചുള്ള നിരവധി ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു.

Read More: ലേ പാമ്പ്: മോളെ, ഇവന്മാരെയൊന്ന് പറഞ്ഞ് മനസിലാക്ക്; ദയനീയം അല്ലേ!

Artificial Intelligence Malayalam Movie Viral Video Viral

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: