scorecardresearch

Google Trends: എത്യോപ്യയിലെ അഗ്‌നിപർവത സ്‌ഫോടനം തിരഞ്ഞ് ആയിരങ്ങൾ; ഗൂഗിളിൽ ട്രെൻഡിങ്

ഞായറാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അഗ്‌നിപർവത സ്ഫോടനമുണ്ടായത്. പുകപടലത്തിൻറെ വലിയൊരു ഭാഗവും ഇന്ത്യയിലേക്കാണ് നീങ്ങിയത്

ഞായറാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അഗ്‌നിപർവത സ്ഫോടനമുണ്ടായത്. പുകപടലത്തിൻറെ വലിയൊരു ഭാഗവും ഇന്ത്യയിലേക്കാണ് നീങ്ങിയത്

author-image
WebDesk
New Update
Volcano

എഐ നിർമിത ചിത്രം

എത്യോപ്യയിലെ ഹെയ്ലി ഗബ്ബി അഗ്‌നിപർവതം പൊട്ടിത്തെറിച്ച വാർത്ത സോഷ്യൽ മീഡിയയിലടക്കം ഏറെ ചർച്ചയായിരുന്നു. 12000 വർഷമായി നിർജീവമായിരുന്ന അഗ്‌നിപർവതമാണ് പൊട്ടിത്തെറിച്ചത്. ജനവാസമില്ലാത്ത മേഖലയിലുള്ള അഗ്‌നിപർവതമായതിനാൽ ആൾനാശമില്ല. എന്നാൽ അഗ്‌നിപർവതത്തിന്റെ പുകയും കരിയും കിലോമീറ്ററുകളോളം ഉയരത്തിലും ദൂരത്തിലും പരക്കുന്നതിനാൽ വിമാനസർവീസുകളെല്ലാം അവതാളത്തിലായി.

Advertisment

ഇതോടെ, അഗ്‌നിപർവത സ്‌ഫോടനം ഇന്റർനെറ്റിൽ തിരഞ്ഞ് നിരവധി ആളുകളാണ് ഗൂഗിളിൽ എത്തിയത്. ഗൂഗിളിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് ഒരു ലക്ഷത്തിലധികം ആളുകളാണ് എത്യോപ്യയിലെ അഗ്‌നിപർവത സ്‌ഫോടനം ഗൂഗിളിൽ തിരഞ്ഞത്. നിലവിൽ ഗൂഗിൾ ട്രെൻഡിങ്ങിലും അഗ്‌നിപർവത സ്ഫോടനം ഒന്നാമതാണ്.

ഇക്കഴിഞ്ഞ ഞായറാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അഗ്‌നിപർവതം പൊട്ടിയത്. തുടർന്ന് പുകപടലത്തിൻറെ വലിയൊരു ഭാഗം ഇന്ത്യയിലേക്കാണ് നീങ്ങിയത്. അപ്രതീക്ഷിതമായ ഉണ്ടായ പൊട്ടിത്തെറിയിൽ പുക മേഘങ്ങൾ ചെങ്കടൽ കടന്ന് ഒമാനിലും യമനിലേക്കുമാണ് നീങ്ങിയത് ഇതിന് പിന്നാലെയാണ് കിഴക്കൻ പ്രദേശങ്ങളിലേക്ക് തിരിഞ്ഞത്.

Also Read: എത്യോപ്യയിലെ അഗ്‌നിപർവത സ്‌ഫോടനം; പുകമേഘങ്ങൾ ഇന്ത്യയിലേക്ക്, വിമാന സർവ്വീസുകൾ റദ്ദാക്കി

Advertisment

പൊടിപടലം രൂക്ഷമായതോടെ എത്യോപ്യൻ വ്യോമമേഖലയെയും ഏഷ്യയിലെ വ്യോമഗതാഗതത്തെയും ഇത് പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് പുകപടലം ഡൽഹിയിലെത്തിയത്. മണിക്കൂറിൽ 130 കിലോമീറ്റർ സഞ്ചരിച്ചാണ് ചെങ്കടലും കടന്ന് പുക ആദ്യം പടിഞ്ഞാറൻ രാജസ്ഥാനിലെത്തിയത്. ജോധ്പൂർ - ജെയ്സാൽമീർ പ്രദേശത്ത് നിന്നും മണിക്കൂറിൽ 120- 130 കിലോമീറ്റർ വേഗതയിലാണ് വടക്കുകിഴക്കൻ പ്രദേശത്തേക്ക് സഞ്ചരിക്കുന്നത്.

വിമാനയാത്രയിൽ കാഴ്ചയെ ബാധിക്കുമെന്നതിന് പുറമേ, ഈ പുകപടലങ്ങൾ ചൂടായ വിമാനഎൻജിനുകളുമായി സമ്പർക്കത്തിലായാൽ എൻഞ്ചിൻ തകരാറുവരെ ഉണ്ടാകാനിടയാക്കുമെന്നാണ് മുന്നറിയിപ്പ്. ആശങ്ക ഉയർന്ന സാഹചര്യത്തിൽ ഇൻഡിഗോ, എയർ ഇന്ത്യ, അകാശാ എയർ എന്നീ വിമാനക്കമ്പനികൾ യാത്രക്കാരുടെ സുരക്ഷയാണ് തങ്ങളുടെ പ്രഥമ പരിഗണന എന്ന് പ്രതികരിച്ചിട്ടുണ്ട്. അഗ്‌നിപർവത സ്ഫോടനത്തിന് പിന്നാലെ ഇന്ത്യയുടെ പടിഞ്ഞാറൻ ഭാഗത്തേക്കാണ് പുകപടലം നീങ്ങുന്നത്. പടിഞ്ഞാറൻ ഏഷ്യയിലെ പല ഭാഗങ്ങളും ഈ പുകപടലം മൂലം ബുദ്ധിമുട്ടിലായ സാഹചര്യമാണ്. ഇത് അന്താരാഷ്ട്ര വിമാനപാതയെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. 

Read More: ആരാധകരെ ഞെട്ടിച്ച വിയോഗ വാർത്ത; രണ്ട് മണിക്കൂറിൽ ധർമേന്ദ്രയെ തിരഞ്ഞത് പത്തു ലക്ഷത്തിലധികം പേർ

Google Volcano Trends

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: