ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയുടെ മരണ വാര്‍ത്തയില്‍ കായിക മന്ത്രി ഇ.പി.ജയരാജന്‍ നടത്തിയ അനുശോചനത്തിലെ അബദ്ധം ബോളിവുഡ് സിനിമയിൽ ഇടംപിടിച്ചിരിക്കുന്നു. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ‘മുക്കബാസ്’ എന്ന ചിത്രത്തിലാണ് ഈ അബദ്ധം വ്യത്യസ്തമായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ട്രെയിലറില്‍ തന്നെ എല്ലാവര്‍ക്കും ഈ രംഗം കാണാം. ഉത്തര്‍പ്രദേശിലാണ് കഥ നടക്കുന്നത്. ബോക്സിങ് ചാംപ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യാനെത്തിയതാണ് മന്ത്രി. അദ്ദേഹം സംസ്ഥാനത്തെ പ്രതിഭകളായ കായിക താരങ്ങളെക്കുറിച്ച് സംസാരിക്കുകയാണ്.’ നമ്മുടെ നാട് ധ്യാന്‍ചന്ദിന്റെ നാടാണ്. മുഹമ്മദ് കെയ്ഫിന്റെ നാടാണ്. മുഹമ്മദ് അലിയുടെ നാടാണ്’ അപ്പോള്‍ മന്ത്രിക്ക് അരിലികിരുന്ന ഒരാള്‍ അദ്ദേഹത്തെ പതുക്കെ തിരുത്തുന്നു. മന്ത്രി പറയുന്നു; ‘ക്ഷമിക്കണം, മുഹമ്മദലി കേരളത്തില്‍ നിന്നുള്ള ആളാണ്’. ഇതാണ് ചിത്രത്തിലെ രംഗം.

ബോക്സിങ് ഇതിഹാസം മുഹമ്മദ് അലി മരിച്ചപ്പോള്‍ അന്നത്തെ കായികമന്ത്രിയായിരുന്ന ഇ.പി.ജയരാജന്‍ ഒരു ചാനലില്‍ അദ്ദേഹത്തെ അനുസ്മരിച്ച് സംസാരിച്ചിരുന്നു. ഇതാണ് പിന്നീട് ട്രോളൻമാർക്കും വിമർശകരുടെയും ആയുധമായി മാറിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ