അനുയോജ്യയായ ജീവിത പങ്കാളിയെ കണ്ടെത്തുക എന്നത് തികച്ചും ശ്രമകരമായ കാര്യമാണ്. പലരും വിവാഹ ജീവിതത്തിൽ പരാജയപ്പെടുന്നതിന്റെ പ്രധാന കാരണവും ഇതുതന്നെയാണ്. മനസ്സിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്താൻ കഴിയാതെ വന്നതോടെ ഒരു റോബർട്ടിനെ വിവാഹം കഴിച്ചിരിക്കുകയാണ് ചൈനയിലെ യുവാവ്. 31 കാരനായ എൻജിനീയർ ഷെൻജ് ജിയാജിയ ആണ് സ്വയം നിർമിച്ച റോബർട്ടിനെ വിവാഹം ചെയ്തത്. യിങ്‌യിങ് എന്നാണ് റോബർട്ടിനു ഷെൻജ് നൽകിയിരിക്കുന്ന പേര്.
robot, china, marriage,Zheng Jiajia

കഴിഞ്ഞ വെളളിയാഴ്ചയായിരുന്നു വിവാഹം. ഷെൻജിന്റെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. പരന്പരാഗത രീതിയിലായിരുന്നു ചടങ്ങുകൾ. കറുത്ത സ്യൂട്ടാണ് യിങ്‌യിങ് വിവാഹദിവസം അണിഞ്ഞത്. ചൈനീസ് പരന്പരാഗത രീതിയിൽ മുഖം ചുവന്ന തുണികൊണ്ട് മൂടിയിരുന്നു.
robot, china, marriage,Zheng Jiajia

ചൈനീസ് കഥാപാത്രങ്ങളെയും ചിത്രങ്ങളെയും യിങ്‌യിങ്ങിനു തിരിച്ചറിയാനാകും. മാത്രമല്ല ചില വാക്കുകളും സംസാരിക്കും. ഭാവിയിൽ കൂടുതൽ നവീകരണങ്ങൾ നടത്തിയാൽ യിങ്‌യിങ്ങിനു നടക്കാനും വീട്ടുജോലികൾ ചെയ്യാനും സാധിക്കുമെന്നാണ് ഷെൻജ് പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ