scorecardresearch

പെണ്ണ് കിട്ടിയില്ല, ചൈനയിലെ എൻജിനീയർ ഒടുവിൽ റോബർട്ടിനെ കെട്ടി

മനസ്സിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്താൻ കഴിയാതെ വന്നതോടെ ഒരു റോബർട്ടിനെ വിവാഹം കഴിച്ചിരിക്കുകയാണ് ചൈനയിലെ യുവാവ്

മനസ്സിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്താൻ കഴിയാതെ വന്നതോടെ ഒരു റോബർട്ടിനെ വിവാഹം കഴിച്ചിരിക്കുകയാണ് ചൈനയിലെ യുവാവ്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
robot, china, marriage,Zheng Jiajia

അനുയോജ്യയായ ജീവിത പങ്കാളിയെ കണ്ടെത്തുക എന്നത് തികച്ചും ശ്രമകരമായ കാര്യമാണ്. പലരും വിവാഹ ജീവിതത്തിൽ പരാജയപ്പെടുന്നതിന്റെ പ്രധാന കാരണവും ഇതുതന്നെയാണ്. മനസ്സിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്താൻ കഴിയാതെ വന്നതോടെ ഒരു റോബർട്ടിനെ വിവാഹം കഴിച്ചിരിക്കുകയാണ് ചൈനയിലെ യുവാവ്. 31 കാരനായ എൻജിനീയർ ഷെൻജ് ജിയാജിയ ആണ് സ്വയം നിർമിച്ച റോബർട്ടിനെ വിവാഹം ചെയ്തത്. യിങ്‌യിങ് എന്നാണ് റോബർട്ടിനു ഷെൻജ് നൽകിയിരിക്കുന്ന പേര്.

Advertisment

robot, china, marriage,Zheng Jiajia

കഴിഞ്ഞ വെളളിയാഴ്ചയായിരുന്നു വിവാഹം. ഷെൻജിന്റെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. പരന്പരാഗത രീതിയിലായിരുന്നു ചടങ്ങുകൾ. കറുത്ത സ്യൂട്ടാണ് യിങ്‌യിങ് വിവാഹദിവസം അണിഞ്ഞത്. ചൈനീസ് പരന്പരാഗത രീതിയിൽ മുഖം ചുവന്ന തുണികൊണ്ട് മൂടിയിരുന്നു.

robot, china, marriage,Zheng Jiajia

ചൈനീസ് കഥാപാത്രങ്ങളെയും ചിത്രങ്ങളെയും യിങ്‌യിങ്ങിനു തിരിച്ചറിയാനാകും. മാത്രമല്ല ചില വാക്കുകളും സംസാരിക്കും. ഭാവിയിൽ കൂടുതൽ നവീകരണങ്ങൾ നടത്തിയാൽ യിങ്‌യിങ്ങിനു നടക്കാനും വീട്ടുജോലികൾ ചെയ്യാനും സാധിക്കുമെന്നാണ് ഷെൻജ് പറയുന്നത്.

China

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: