സ്പേസ് എക്സ്, ടെസ്ല കമ്പനികളുടെ സിഇഒയായ ഇലോണ്‍ മസ്കിനും ഗായികയായ ഗ്രിംസിനും ഒരു മകന് പിറന്നു. കുഞ്ഞിന്റെ ചിത്രം ഇരുവരും പുറത്തുവിട്ടു. ഈ വാര്‍ത്തയല്ല ലോകത്തെ അമ്പരപ്പിച്ചത്. കുഞ്ഞിന്റെ പേരാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. സോഷ്യല്‍ മീഡിയില്‍ മീമുകളും വിശദീകരണങ്ങളും നിറയുകയാണ്.
കുഞ്ഞിന്റെ പേരിനെ കുറിച്ച് ട്വിറ്ററിലെ ഫോളോവേഴ്സ് ആരാഞ്ഞപ്പോഴാണ് അദ്ദേഹം പേര് പുറത്ത് വിട്ടത്. X Æ A-12 എന്നതാണ് പേര്. മസ്കിനെ 33.7 മില്ല്യണ്‍ പേരാണ് ട്വിറ്ററില്‍ പിന്തുടരുന്നത്. കുഞ്ഞും അമ്മയും സുഖമായിരിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ആരാധകര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കുഞ്ഞിന്റെ പുതിയ ചിത്രവും അദ്ദേഹം ട്വീറ്റ് ചെയ്തു.
We need the name we literally need it https://t.co/ZnhOxf3vfn
— Colombiana (@priscillabanana) May 5, 2020
കുഞ്ഞിന്റെ പേര് കണ്ട് അമ്പരന്ന ആളുകള്‍ ചോദിക്കുന്നത് ഇതെങ്ങനെ ഉച്ചരിക്കുമെന്നാണ്.
Boy
— Elon Musk (@elonmusk) May 5, 2020
പിന്നാലെ കുഞ്ഞിന്റെ അമ്മ വിശദീകരണവുമായി എത്തി. എന്നാലും മിക്കവര്‍ക്കും അത് മനസ്സിലായിട്ടില്ല. വിശദീകരണവും തമാശകള്‍ക്ക് കാരണമായി.
•X, the unknown variable
•Æ, my elven spelling of Ai (love &/or Artificial intelligence)
•A-12 = precursor to SR-17 (our favorite aircraft). No weapons, no defenses, just speed. Great in battle, but non-violent