/indian-express-malayalam/media/media_files/2025/11/06/elephant-roller-skating-2025-11-06-19-47-24.jpg)
എഐ നിർമിത ചിത്രം: ഇൻസ്റ്റഗ്രാം
Viral Video: എഐ വീഡിയോകളുടെ കാലമാണിത്. യാഥാർത്ഥ്യത്തെ വെല്ലുന്ന മികവോടെയാണ് നിർമ്മിത ബുദ്ധി ഇന്ന് വീഡിയോകളും ചിത്രങ്ങളുമെല്ലാം സൃഷ്ടിക്കുന്നത്. ധാരാളം എഐ വീഡിയോകൾ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. ഇപ്പോഴിതാ റോളർ സ്കേറ്റിങ് ചെയ്യുന്ന ആനയുടെ വീഡിയോ ആണ് ഇൻസ്റ്റഗ്രാമിൽ ശ്രദ്ധനേടുന്നത്.
തിരക്കുള്ള റോഡിലൂടെ നാലു കാലുകളിലും സ്കേറ്റിങ് ഷൂ ധരിച്ച് റോളർ സ്കേറ്റിങ് ചെയ്യുന്ന ആനയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഒറ്റനോട്ടത്തിൽ ഒന്നു ഞെട്ടുമെങ്കിവും സംഗതി എഐ സൃഷ്ടിയാണ്. റോഡിലൂടെ പോകുന്ന മറ്റൊരു വാഹനത്തിൽ നിന്നു പകർത്തിയ രീതിയിലാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.
Also Read: 'റഹ്മാൻ അന്നും ഇന്നും ഒരുപോലെ, ശോഭനയെ നോക്കിയിരുന്നു പോയി'; താരങ്ങളുടെ ചിത്രത്തിൽ കമന്റുമായി ആരാധകർ
അതേസമയം, റേഡിലേക്ക് വീഴുന്ന കൂറ്റൻ പാറക്കല്ല് താങ്ങി നിർത്തുന്ന ഒരു ആനയുടെ എഐ വീഡിയോയും അടുത്തിടെ സൈബറിടങ്ങളിൽ വൈറലായിരുന്നു. മല മുകളിൽനിന്ന് താഴേക്കു വീണ പാറക്കല്ല് റോഡിൽ പതിക്കുന്നതിനു മുൻപായി താങ്ങിനിർത്തുന്ന കൊമ്പൻ ആനയെയാണ് വീഡിയോയിൽ കാണാനാവുക.
സമീപത്തായി റോഡിൽ വരിവരിയായി നിർത്തിയിട്ടിരിക്കുന്ന നിരവധി വാഹനങ്ങളും കൂടിനിൽക്കുന്ന ആളുകളെയും എഐ നിർമ്മിത വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രസകരമായ എഐ വീഡിയോകൾ പങ്കുവയ്ക്കാറുള്ള 'openmallu.ai' എന്ന അക്കൗണ്ടാണ് രണ്ടു വീഡിയോകൾക്കും പിന്നിൽ.
Read More: "ഓട്ടോ വരുന്നതുകണ്ട് കാലു മാറ്റികൊടുത്ത ആനയാണ് എന്റെ ഹീറോ"; വൈറലായി വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us