/indian-express-malayalam/media/media_files/uploads/2022/08/elephant.jpg)
കുടുംബത്തോടുള്ള മനുഷ്യരുടെ സ്നേഹത്തിനോട് താരതമ്യം ചെയ്യാന്‍ കഴിയുന്ന വിഭാഗമാണ് ആനകള്‍. കൂട്ടമായി കളിച്ചും ഓടിയും കുളിച്ചും നടക്കുന്ന ആനകളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ചതുപ്പില്‍ കുടുങ്ങിയ കുട്ടിയാനയെ രക്ഷിക്കുന്ന ആനക്കൂട്ടത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ഐഎഫ്എസ് ഓഫിസറായ സുശാന്ത നന്ദ.
ചതുപ്പില്‍ നിന്ന് കയറാനാകാതെ കഷ്ടപ്പെടുന്ന കുട്ടിയാനയെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. കുട്ടിയാനയുടെ കഷ്ടപ്പാട് കണ്ട് ആദ്യം ഒരാന വന്ന് പുറത്തെത്തിക്കാനുള്ള ശ്രമം നടത്തി നോക്കി. ആദ്യം നടന്നില്ല, പിന്നാലെ ചതുപ്പിലിറങ്ങിയായി ശ്രമം. മറ്റൊരാനയും കൂടിയെത്തി ഒരു കൈ സഹായം നല്‍കിയതോടെ കുട്ടിയാന കരകയറി.
Elephants have such a strong bonding that every female elephant in the herd is a mother to all the calves.
— Susanta Nanda (@susantananda3) August 21, 2022
Mother & aunts gather together to help the kid gets out. pic.twitter.com/VlIpLM6LJ8
തന്നെ കരയ്ക്ക് കയറ്റിയ ആനയെ ഒന്ന് ഉരുമി സ്നേഹപ്രകടനവും കുട്ടിയാന നടത്തി. തുടര്‍ന്ന് ഒന്നും സംഭവിക്കാത്ത മട്ടില്‍ ആനക്കൂട്ടത്തിനൊപ്പം നടന്നു നീങ്ങി. ഓഗസ്റ്റ് 21 ന് പങ്കുവച്ച വീഡിയോയ്ക്ക് 30,000 ലധികം കാഴ്ചക്കാരാണ് ഇതിനോടകം ഉണ്ടായത്. രണ്ടായിരത്തില്‍ പരം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.