മൊബൈല്‍ ഫോണ്‍ വന്നതോടുകൂടി നമ്മുടെ പ്രിയപ്പെട്ടവര്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ എളുപ്പം പകര്‍ത്താനും സൂക്ഷിച്ചു വയ്ക്കാനും കഴിയും. എന്നാല്‍ തങ്ങളുടെ ഫോട്ടൊ എടുക്കുന്നത് എല്ലാവര്ക്കും അങ്ങനെ ഇഷ്ടപ്പെടാറില്ല. അത്തരത്തില്‍ ഫോട്ടോ എടുത്തത് ഇഷ്ടപ്പെടാത്ത ഒരു കക്ഷിയുടെ വീഡിയോയും പ്രതികരണവുമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ കറങ്ങുന്നത്.
ഈ കഥയിലെ മുഖ്യകഥാപാത്രം ഒരു ആനയാണ്. ഇരയായതാവട്ടെ ഒരു സഞ്ചാരിയും. സഞ്ചാരികളെ കണ്ടതോടെ ആദ്യമൊക്കെ ആന വളരെ സൗഹൃദപരമായായിരുന്നു പെരുമാറിയത്. എന്നാല്‍ പെണ്‍കുട്ടി ആനയുടെ ഫോട്ടോ പകര്‍ത്താനായി ഫോണ്‍ എടുത്തതോടെ കാര്യങ്ങള്‍ മാറി. ആന തുമ്പിക്കൈകൊണ്ട് ഫോണ്‍ അടിച്ചു തെറിപ്പിച്ചു.
അപ്രതീക്ഷിതമായുള്ള ആനയുടെ പ്രതികരണത്തില്‍ എല്ലാവരും ആദ്യമൊന്ന് അമ്പരന്നു. കാര്യങ്ങള്‍ എല്ലാവര്ക്കും പിടികിട്ടുന്നതിന് മുന്‍പ് തന്നെ താഴെ വീണ പോണ് കൈക്കലാക്കാന്‍ ആനയൊരു ശ്രമം നടത്തി. വീഡിയോ വൈറലായതോടെ രസകരമായ കമന്റുകളും വന്നു. ഇത്തരത്തില്‍ ആന പ്രതികരിക്കുന്നത് കണ്ടിട്ടില്ല എന്നാണ് ഒരാളുടെ കമന്റ്.
Also Read: ഇതെന്താ വെള്ളം വീഞ്ഞാക്കുന്ന ബക്കറ്റോ? വില കേട്ട് ഞെട്ടി നെറ്റിസണ്‍സ്