Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

കണ്ണുകളെന്തിന് വേറെ; കാഴ്ചയില്ലാത്ത ആനയെ വഴിതെളിച്ച് ഒപ്പമുള്ള ആന- വീഡിയോ

“അവർ പരസ്പരം സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന രീതി നോക്കൂ. നമുക്കെല്ലാവർക്കും ഒരു പാഠമാണ്!” വീഡിയോയുടെ അടിക്കുറിപ്പിൽ പറയുന്നു

Elephant guiding blind elephant towards food, viral video, Elephant Nature Park , Thailand, Trending news, Indian Express news, malayalam viral, viral video, വൈറൽ, ആന, ie malayalam

കാഴ്ചശക്തിയില്ലാത്ത ആനയെ ഭക്ഷണമുള്ള സ്ഥലത്തേക്ക് എത്താൻ സഹായിക്കുന്ന മറ്റൊരു ആനയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. നിരവധി പേരുടെ ഹൃദയം കവരാൻ ഈ വീഡിയോക്ക് കഴിഞ്ഞു.

സേവ് എലിഫന്റ് ഫൗണ്ടേഷന്റെ സ്ഥാപകൻ ലെക് ചൈലർട്ട് ആണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്.

പ്ലോയ് തോംഗ് എന്ന കാഴ്ചശക്തിയില്ലാത്ത ആനയ ചാന എന്ന ആനയാണ് സഹായിക്കുന്നതെന്ന് ലെക് ചൈലർട്ടിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു.

“കണ്ണു കാണാത്ത പ്ലോയ് തോങിനെ ചാന ഭക്ഷണത്തിലേക്ക് നയിക്കുന്നതെങ്ങനെയെന്ന് നോക്കൂ. പോയ് തോങ്ങിന്റെ രണ്ട് കണ്ണുകൾക്കും കാഴ്ചശക്തിയില്ല. പരസ്പരം പരിപാലിക്കുകയാണ് അവർ. വഴി കാണിക്കുന്നതിന് സഹായിക്കുന്നു, ഓരോ ദിവസവും ആനയുടെ മനോഹരമായ വശങ്ങൾ ഞാൻ കാണുന്നു. പ്രത്യേകിച്ചും അവർ പരസ്പരം സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന രീതി. നമുക്കെല്ലാവർക്കും ഒരു പാഠമാണ്!” ചൈലേർട്ട് വീഡിയയോയുടെ കാപ്ഷനിൽ എഴുതി.

Read More: അടിക്കുറിപ്പ് മത്സരവുമായി പൊലീസ്; രസകരമായ കമന്റുകളുമായി മലയാളികൾ

വടക്കൻ തായ്‌ലൻഡിലെ ആന രക്ഷാപ്രവർത്തന കേന്ദ്രമായ എലിഫന്റ് നേച്ചർ പാർക്കിൽ നിന്നുള്ള വീഡിയോ ആണിത് ക്ലിപ്പ് ആണിത്. പതിനായിരത്തിലധികം പേരാണ് വീഡോയോ കണ്ടത്.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Elephant guiding blind elephant towards food viral video

Next Story
കല്യാണവീടിനെ ഇളക്കിമറിച്ച് ചെറുക്കന്റെ അച്ഛനമ്മമാരുടെ ഡാൻസ്; വീഡിയോkerala wedding, wedding viral video, kerala wedding viral video, kerala wedding funny moment, funny wedding videos
The moderation of comments is automated and not cleared manually by malayalam.indianexpress.com