Latest News
കോവിഡ് മുക്തരിലെ ക്ഷയരോഗം: മാർഗനിർദേശവുമായി ആരോഗ്യ വകുപ്പ്
രണ്ടാം തരംഗം കേരളത്തിന് കടുപ്പമായി; മരണങ്ങളിൽ പകുതിയും 40 ദിവസത്തിനിടെ
Coronavirus India Live Updates: 150 രൂപയ്ക്ക് കോവാക്സിന്‍ കേന്ദ്രത്തിന് നല്‍കുന്നത് ലാഭകരമല്ല: ഭാരത് ബയോടെക്
UEFA Euro 2020 Live Streaming: പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ജര്‍മനി, കളത്തില്‍ വമ്പന്മാര്‍; മത്സരങ്ങള്‍ എവിടെ, എങ്ങനെ കാണാം?
കടല്‍ക്കൊല: നിയമനടപടികള്‍ അവസാനിപ്പിച്ച് സുപ്രീം കോടതി
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
കോവിഡ് മരണം നിര്‍ണയിക്കാന്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍
കേരളം അണ്‍ലോക്കിലേക്ക്; ഇളവുകളില്‍ അന്തിമ തീരുമാനം ഇന്ന്
പ്രാദേശിക കേന്ദ്രങ്ങള്‍ വഴി വാക്സിനായി റജിസ്റ്റര്‍ ചെയ്യുന്നവര്‍ 0.5 ശതമാനം മാത്രം
രാജ്യദ്രോഹ കേസ്; ലക്ഷദ്വീപ് ഭരണകൂടത്തോട് വിശദീകരണം തേടി ഹൈക്കോടതി
ബിജെപി കേരള ഘടകത്തിലെ പ്രശ്നങ്ങൾ: ദേശീയ നേതൃത്വത്തിന് റിപ്പോർട്ട് നൽകിയെന്ന് ആനന്ദ ബോസ്
മുട്ടില്‍ മരം മുറി: ജാമ്യഹര്‍ജികള്‍ ഒരുമിച്ച് പരിഗണിക്കണമെന്ന് സര്‍ക്കാര്‍

പകൽപൂരത്തിനിടെ ആന വിരണ്ടോടി- വീഡിയോ

സമീപത്ത് നിന്ന ആന കുട്ടിശങ്കരനെ തള്ളിയതിനെ തുടര്‍ന്നാണ് ആന വിരണ്ടത്

elephant ernakulam district, കൊച്ചി പള്ളുരുത്തിയിൽ ആനയിടഞ്ഞു, elephant video, elephant damages cars, elephant rampage, kerala elephant, ആനയിടഞ്ഞു, ആന ഇടഞ്ഞു, ആന വിരണ്ടോടി, indian express, iemalayalam, ഐഇ മലയാളം

കൊച്ചി: പള്ളുരുത്തി ശ്രീഭവാനീശ്വര ക്ഷേത്രത്തിലെ പകല്‍പൂരത്തിനിടെ ആന വിരണ്ടോടി. പാലാ കുട്ടിശങ്കരന്‍ എന്ന ആനയാണ് വിരണ്ടത്. സമീപത്ത് നിന്ന ആന കുട്ടിശങ്കരനെ തള്ളിയതിനെ തുടര്‍ന്നാണ് ആന വിരണ്ടത്. ഫെബ്രുവരി 28ന് തുടങ്ങിയ ഉത്സവം മാർച്ച് 11ന് രാവിലെ ആറാട്ടോടെയാണ് അവസാനിച്ചത്. ആറാട്ട് ദിവസമായ മാർച്ച് പത്ത് വൈകീട്ട് നടന്ന ആറാട്ട് പകൽപ്പൂരത്തിനാണ് ആന വിരണ്ടത്.

Read More: ഗോ കൊറോണ ഗോ; പാട്ടു പാടി വൈറസിനെ തുരത്താൻ ശ്രമം, വീഡിയോ വൈറലാവുന്നു

പകല്‍ പൂരത്തിന് തിടമ്പേറ്റിയത് കുട്ടിശങ്കരനായിരുന്നു. ഓടിയ ആന പി.ഗംഗാധരന്‍ റോഡിലൂടെ പോയി മുന്നോട്ട് നീങ്ങാനാകാതെ നിലയുറപ്പിച്ചു. പുറകെ ഓടി വന്ന പാപ്പാന്മാരാണ് ആനയെ സമീപത്തുള്ള വീട്ടുവളപ്പിൽ തളച്ചത്. ഓട്ടത്തിനിടയിൽ ആന നാശനഷ്ടങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ല.

ആന വിരണ്ട സമയത്ത് എലിഫഫന്റ് സ്ക്വാഡ് സൈറൺ മുഴക്കിയതിനെ തുടർന്ന് ആളുകൾ ഓടിമാറിയതിനാൽ വലിയ ദുരന്തം ഒഴിവായി.

ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളിൽ ഒന്നാണ് ശ്രീ ഭവാനീശ്വര ക്ഷേത്രം. സാധാരണ 11 ആനകളെയാണ് പള്ളിവേട്ടയ്ക്കും ആറാട്ടിനും എഴുന്നള്ളിക്കാറുള്ളത്.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Elephant goes on rampage in kochi creates panic

Next Story
ഗോ കൊറോണ ഗോ; പാട്ടു പാടി വൈറസിനെ തുരത്താൻ ശ്രമം, വീഡിയോ വൈറലാവുന്നുcoronavirus, coronavirus india, corona virus bhaag ja, coronavirus song, women sing coronavirus song, കൊറോണ വൈറസ്, viral videos, indian express, coronavirus holi song, Go Corona... Go Corona song, indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com