ഇത്ര വലിപ്പമുള്ള വെളുത്തുള്ളിയോ? സത്യാവസ്ഥ അറിയാം

പേര് ‘എലിഫന്റ് വെളുത്തുള്ളി’ എന്നാണെങ്കിലും നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന വെളുത്തുള്ളിയുടെ രുചിയോ മണമോ അല്ല ഇതിന്

Garlic Elephant Garlic

ഭക്ഷണത്തിനു നമ്മൾ ആഗ്രഹിക്കുന്ന രുചി നൽകുന്നതിൽ വെളുത്തുള്ളിയുടെ സ്വാധീനം വളരെ വലുതാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സാമൂഹ്യമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത് വെളുത്തുള്ളിയുടെ ചിത്രങ്ങളാണ്.

നമ്മൾ സാധാരണ കാണുന്ന തരത്തിലുള്ള വെളുത്തുള്ളിയല്ല ഇത്. ഈ വെളുത്തുള്ളിയുടെ ചിത്രങ്ങൾ നമ്മെ ഞെട്ടിക്കും. സാധാരണയിൽ നിന്നു ഏറെ വലിപ്പമുള്ള വെളുത്തുള്ളിയാണ് ഇത്. ട്വിറ്ററിൽ മോണി ഇയാർട്ട് എന്ന വ്യക്തിയാണ് വലിയ വെളുത്തുള്ളി അല്ലികളുടെ ചിത്രം പങ്കുവച്ചത്. നിരവധി പേർ ഇത് റിട്വീറ്റ് ചെയ്തു.

വ്യാജ ചിത്രമാണോ എന്നതായിരുന്നു പലരുടെയും സംശയം. എന്നാൽ, ഇത് യഥാർഥ വെളുത്തുള്ളി തന്നെയാണ്. ‘എലിഫന്റ് ഗാർലിക്’ (ഭീമൻ വെളുത്തുള്ളി) എന്നാണ് ഈ ഗണത്തിലെ വെളുത്തുള്ളികൾ അറിയപ്പെടുന്നത്. മോണി ഇയാർട്ടിന്റെ പോസ്റ്റിനു താഴെ ചിലർ തങ്ങൾ ഈ വെളുത്തുള്ളി ഉപയോഗിച്ചിട്ടുള്ളതായി ട്വീറ്റ് ചെയ്തിട്ടുണ്ട്.

പേര് ‘എലിഫന്റ് വെളുത്തുള്ളി’ എന്നാണെങ്കിലും നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന വെളുത്തുള്ളിയുടെ രുചിയോ മണമോ അല്ല ഇതിന്. ഉള്ളി ചെടിയുടെ രുചിയാണ് ഈ ഭീമൻ വെളുത്തുള്ളിക്കെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. സാധാരണ വെളുത്തുള്ളിയുടെ രുചി ഇതിനില്ലെന്നാണ് പൊതുവേയുള്ള അഭിപ്രായം. ഒരു സൂപ്പർമാർക്കറ്റിൽ നിന്നാണ് താൻ ഈ വെളുത്തുള്ളി വാങ്ങിയതെന്ന് ചിത്രങ്ങൾ പങ്കുവച്ച മോണി ഇയാർട്ട് പിന്നീട് ട്വീറ്റ് ചെയ്തു.

ചൂട് വളരെ കൂടുതലുള്ള ഭാഗങ്ങളിലാണ് ‘ഭീമൻ വെളുത്തുള്ളി’ കാണപ്പെടുന്നത്. യുകെയിലെ നാഷണൽ വെജിറ്റേഷൻ സൊസൈറ്റിയുടെ അഭിപ്രായത്തിൽ, ഈ ഭീമൻ വെളുത്തുള്ളി 1941 ൽ ഒരു അമേരിക്കൻ നഴ്‌സറിമാൻ ജിം നിക്കോൾസാണ് കണ്ടെത്തിയതെന്ന് പറയുന്നു.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Elephant garlic pics viral in social media

Next Story
കാവിലെ പാട്ടുമത്സരത്തിന് കാണാം; കീരിയും പാമ്പും നടുറോഡിൽ പൊരിഞ്ഞ തല്ല്Snake Vs Mongoose,Snake And Mongoose Fight,viral video, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com