/indian-express-malayalam/media/media_files/2025/10/30/elephant-calf-falling-video-2025-10-30-16-03-12.jpg)
Photograph: (Source: Screengrab)
കുട്ടിയാനകളുടെ രസകരമായ വിഡിയോകൾ നിരവധി സമൂഹമാധ്യമങ്ങളിൽ നമുക്ക് മുൻപിലെത്താറുണ്ട്. മനുഷ്യരോടായാലും മറ്റ് മൃഗങ്ങളോട് ആയാലും ആനക്കുട്ടികൾ കളിയും കുസൃതിയുമായി ഇടപഴകുന്ന കാഴ്ച എല്ലാവർക്കും കൗതുകമാണ്. തിരിച്ചിറങ്ങി പോകാൻ ശ്രമിക്കുന്നതിന് ഇടയിൽ മുക്കുംകുത്തി വീഴുന്ന ഒരു കുട്ടിയാനയുടെ വിഡിയോ നിങ്ങൾ കണ്ടിരുന്നോ?
ഒരാൾ അടുത്തേക്ക് വരുമ്പോൾ തിരിഞ്ഞ് ഓടാനാണ് കുട്ടിയാന ശ്രമിച്ചത്. പക്ഷേ നിലതെറ്റി മുക്കും കുത്തി വീണു. വീണതിന് ശേഷം എഴുന്നേൽക്കാൻ എത്ര ശ്രമിച്ചിട്ടും ആനക്കുട്ടിക്ക് സാധിക്കുന്നില്ല. എന്നാൽ കുട്ടിയാന വീഴുന്നത് കണ്ട ഉടനെ തന്നെ കുട്ടിയാനയുടെ കുടുംബം അവന്റെ അടുത്തേക്ക് ഓടിയെത്തി.
Also Read: വീട്ടുമുറ്റത്തേക്ക് ആക്രമിക്കാൻ പാഞ്ഞെത്തി ആന; കുട്ടിയെ രക്ഷിച്ചത് ആരെന്ന് കണ്ടോ?
കുട്ടിയാന വീഴാൻ കാരണക്കാരനായ ആളെ നോക്കി കൂട്ടത്തിലെ ഒരു ആന ശബ്ദം ഉയർത്തുന്നുണ്ട്. നീ കാരണം ആണ് എന്റെ കുഞ്ഞ് വീണത് എന്നായിരിക്കും ആ ആന ആ വിധം ശബ്ദം ഉണ്ടാക്കി പറഞ്ഞത് എന്നാണ് കമന്റുകൾ. മൂന്ന് ആനകളും ചേർന്ന് കുട്ടിയാനയെ എഴുന്നേൽപ്പിച്ചു.
Also Read: പോഞ്ഞിക്കരയുടെ കഥ കേട്ട് ചിരിച്ചവർ അറിഞ്ഞോ ആ നൊമ്പരം! ഇത് തെക്കേടത്ത് ടിന്റു
കുട്ടിയാന വീഴുമ്പോൾ തന്നെ മൂന്ന് ആനകളും ദുരെ നിന്ന് ഓടിയെത്തുന്നത് വിഡിയോയിൽ കാണാം. അവർക്കിടയിലെ തീവ്രമായ അടുപ്പം, കരുതൽ എന്നിവയാണ് ഇവിടെ കാണാനാവുന്നത് എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. 50 ലക്ഷത്തിന് മുകളിൽ ആളുകൾ ഈ വിഡിയോ കണ്ടുകഴിഞ്ഞു.
Also Read: "അച്ഛനും മോനും കൂടെ തിയേറ്റർ കത്തിക്കാൻ തീരുമാനിച്ചല്ലേ;" മോഹൻലാലിന്റെ ചിത്രത്തിൽ കമന്റുമായി ആരാധകർ
കുട്ടിയാന വീഴുന്നത് കണ്ട് അവിടെയുള്ളവർ ചിരിക്കുന്ന ശബ്ദം വിഡിയോയിൽ കേൾക്കാം. കുട്ടിയാനയെ എഴുന്നേൽപ്പിക്കാൻ ശ്രമിക്കാതെ ഇവർ ചിരിച്ച് നിന്നത് ആനകൾക്ക് തിരിച്ചറിയാൻ കഴിയുമെന്നും അതിന്റെ ദേഷ്യമാണ് ആനകൾ കാണിച്ചത് എന്നുമുള്ള കമന്റുകളും വരുന്നുണ്ട്. കുട്ടിയാന വീഴുന്നത് കണ്ട് എന്താണ് ഇത്ര ചിരിക്കാനുള്ളത് എന്ന് കമന്റ് ബോക്സിൽ ചോദിക്കുന്നവരും ഉണ്ട്.
Read More: 'ഈ വർഷത്തെ മികച്ച അമ്മ;' പെൺമക്കളെ ഉണർത്താൻ ബാൻഡ് മേളം; വീഡിയോ വൈറൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us