വേനല്‍ ചൂടിനെ നേരിടാനുള്ള തീവ്രശ്രമത്തിലാണ് ജനങ്ങള്‍. തണുത്ത പാനിയങ്ങള്‍ കുടിച്ചും വെള്ളത്തില്‍ കുളിച്ചുമെല്ലാം ചൂടിനെ അതിജീവിക്കാന്‍ മനുഷ്യര്‍ക്ക് നിരവധി മാര്‍ഗങ്ങളാണ്. എന്നാല്‍ മൃഗങ്ങളുടെ കാര്യം അങ്ങനെയല്ല, ആവശ്യമായ വെള്ള ലഭിച്ചില്ലെങ്കില്‍ തളര്‍ന്ന് വീഴാനും ജീവന്‍ പോലും നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്.
ചൂടിനെ സ്വയം നേരിടുന്ന ഒരു ആനയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. പെപ്പിലൂടെയെത്തുന്ന വെള്ളം സ്വയം എടുത്താണ് ആന ശരീരത്തിലേക്ക് ഒഴിക്കുന്നത്. തണുത്ത വെള്ളം ശരീരത്തില്‍ വീഴുമ്പോള്‍ ആനയുടെ പെരുമാറ്റത്തില്‍ തന്നെ ആശ്വാസം കാണാനാകും. തമിഴ്നാട്ടില്‍ നിന്നുള്ള ദൃശ്യങ്ങളാണിതെന്നാണ് മനസിലാകുന്നത്. എന്നാല്‍ സ്ഥലം വ്യക്തമല്ല.
തമിഴ് ന്യൂസ് ചാനലായ പുതിയ തലമുറൈയാണ് വീഡിയോ ഫെയ്സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. ആനപ്രേമികള്‍ വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളുമായി എത്തിയിട്ടുണ്ട്. സൂപ്പര്‍, മനോഹരം എന്നൊക്കെയാണ് കമന്റുകള്‍.