scorecardresearch

Latest News

മൂന്‍കാലില്‍ മര്‍ദ്ദിച്ചു; പാപ്പാന്മാരെ ചവിട്ടിത്തെറിപ്പിച്ച് ആന; വീഡിയോ

ഒന്നാം പാപ്പാന്‍ സച്ചുവിന്റെ എല്ലുകള്‍ക്ക് ഒടിവ് സംഭവിച്ചിട്ടുണ്ട്

Elephant Attack
Photo: Screengrab

കൊല്ലം: ആനയുടെ ആക്രമണത്തെ തുടര്‍ന്ന് പാപ്പാന് ഗുരുതര പരുക്ക്. പാപ്പാന്‍ മര്‍ദിച്ചതിന് പിന്നാലെയാണ് ആന ആക്രമിച്ചതെന്നാണ് സൂചന. ഒന്നാം പാപ്പാന്‍ സച്ചുവിന്റെ എല്ലുകള്‍ക്ക് ഒടിവ് സംഭവിച്ചിട്ടുണ്ട്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു ആക്രമണം നടന്നത്. അമ്പലത്തിലെ ഉത്സവത്തിനായി കൊണ്ടുവന്ന ആനയാണ് പാപ്പാന്മാരെ ആക്രമിച്ചത്. ഒന്നാം പാപ്പാന്‍ ആനയുടെ മുകളില്‍ നിന്ന് താഴെയിറങ്ങിയതിന് ശേഷമായിരുന്നു സംഭവം.

രണ്ടാം പാപ്പാന്‍ ആനയുടെ കാലില്‍ അടിക്കുന്നതായി ദൃശ്യത്തില്‍ വ്യക്തമാണ്. പിന്നിലുണ്ടായിരുന്ന ഒന്നാം പാപ്പാനെ ആന ചവിട്ടിത്തെറിപ്പിച്ചു. തടയാനെത്തിയ രണ്ടാം പാപ്പാനു നേരയും ആക്രമണമുണ്ടായി.

ഒന്നാം പാപ്പാനെ ഒന്നിലധികം തവണ ആന ആക്രമിക്കുന്നതായും ദൃശ്യങ്ങളില്‍ കാണാം. ഇയാളെ ആദ്യം കൊല്ലം ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പരുക്ക് ഗുരുതരമായതിനാലാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.

Also Read: പാപ്പാനെ ഇടിച്ചു തെറിപ്പിച്ചാല്‍ പിന്നെ ദേഷ്യം വരില്ലേ; വിരണ്ടോടി ആന; വീഡിയോ

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Elephant attacked after provocation in kollam viral video