Latest News

ഉത്സവത്തിനിടെ ആന ഇടഞ്ഞു; അത്ഭുതകരമായി രക്ഷപ്പെട്ട് പാപ്പാൻ

സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്

തൃശൂർ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിലെ നിറമാല ഉത്സവത്തിനിടെ ആന ഇടഞ്ഞു. അടാട്ട് പരമു എന്ന് വിളിക്കുന്ന പാണഞ്ചേരി പരമേശ്വരൻ എന്ന കൊമ്പനാണ് ഇടഞ്ഞത്. ഇന്നലെ ഉച്ചയ്ക്ക് ശീവേലി തുടങ്ങുന്നതിനു മുമ്പായിരുന്നു സംഭവം. ആനപ്പുറത്തുണ്ടായിരുന്ന പാപ്പാൻ അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്.

നെറ്റിപ്പട്ടവും കെട്ടി ക്ഷേത്രത്തിനു മുന്നിലേക്കെത്തിയ ആന പെട്ടെന്ന് ഇടയുകയായിരുന്നു. ഇടഞ്ഞ ആന ആനപ്പുറത്ത് ഉണ്ടായിരുന്നു കുനിശ്ശേരി സ്വാമിനാഥനെ കുലുക്കി താഴെയിട്ടു. താഴെ വീണ സ്വാമിനാഥനെ കുത്താനായി ആന ശ്രമം നടത്തിയെങ്കിലും വീണിടത്തു നിന്നും ചാടി എഴുന്നേറ്റ് ഓടിമാറിയതിനാൽ രക്ഷപ്പെടുകയായിരുന്നു. വീഴ്ചയിൽ പരുക്കേറ്റ സ്വാമിനാഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആന പുറത്തു നിന്നും സ്വാമിനാഥൻ വീഴുന്നതും ആന കുത്താനായി ശ്രമം നടത്തുന്നതും അത്ഭുതകരമായി രക്ഷപ്പെടുന്നതിന്റെയും വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത്. ആനയെ താളകുന്നതിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.

ഇടഞ്ഞ ആന ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ ഉണ്ടായിരുന്ന ദീപസ്തഭം തകർത്തതല്ലാതെ ക്ഷേത്രത്തിന് മറ്റു കേടുപാടുകൾ ഒന്നും വരുത്തിയില്ല എന്നാണ് വിവരം. ക്ഷേത്ര പരിസരത്ത് പരിഭ്രാന്തി സൃഷ്‌ടിച്ച ആനയെ ഒന്നര മണിക്കൂറിന് ശേഷം എലിഫെന്റ് സ്‌ക്വാഡും ഫോറസ്ററ് ഉദ്യോഗസ്ഥരും ക്ഷേത്രത്തിൽ ഉണ്ടായിരുന്ന മറ്റുള്ളവരും ചേർന്നാണ് തളച്ചത്.

Also read: ‘എനിക്ക് സ്‌കൂളിൽ പോകണം’; വൈറലായി അഫ്ഗാൻ പെൺകുട്ടിയുടെ പ്രസംഗം

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Elephant attack in thrissur thiruvilwamala temple

Next Story
‘എനിക്ക് സ്‌കൂളിൽ പോകണം’; വൈറലായി അഫ്ഗാൻ പെൺകുട്ടിയുടെ പ്രസംഗം
The moderation of comments is automated and not cleared manually by malayalam.indianexpress.com