scorecardresearch

Google Trends: ബിഹാറിൽ എൻഡിഎ തേരോട്ടം; തിരഞ്ഞെടുപ്പ് ഫലം ഗൂഗിളിൽ തിരഞ്ഞ് ലക്ഷങ്ങൾ

ഗൂഗിളിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് അൻപത് ലക്ഷത്തിലധികം ആളുകളാണ് 'തിരഞ്ഞെടുപ്പ് കമ്മീഷൻ' ഗൂഗിളിൽ തിരഞ്ഞത്

ഗൂഗിളിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് അൻപത് ലക്ഷത്തിലധികം ആളുകളാണ് 'തിരഞ്ഞെടുപ്പ് കമ്മീഷൻ' ഗൂഗിളിൽ തിരഞ്ഞത്

author-image
Trends Desk
New Update
Bihar Election

ചിത്രം: എഎൻഐ

എൻഡിഎയും ഇന്ത്യ സഖ്യവും തമ്മിൽ നേരിട്ടുള്ള പോരാട്ടമായിരിക്കും ബിഹാറിൽ ഉണ്ടാവുക എന്നാണ് രാഷ്ട്രീയ നിരീക്ഷകർ പ്രവചിച്ചത്. എക്‌സിറ്റ് പോൾ ഫലങ്ങളും ഇഞ്ചോടിഞ്ച് മത്സരം പ്രവചിച്ചിരുന്നു. എന്നാൽ സർവ്വ പ്രവചനങ്ങളെയും കാറ്റിൽ പറത്തി ഏകപക്ഷീയ വിജയമാണ് എൻഡിഎ സഖ്യം നേടിയത്. 

Advertisment

മത്സരത്തിന്റെ ഒരുഘട്ടത്തിലും ഇന്ത്യ സഖ്യത്തിന്റെ മഹാഗഡ്ബന്ധൻ മുന്നിൽ എത്തിയിരുന്നില്ല. മത്സരം പലപ്പോഴും ഏറ്റവും വലിയ ഒറ്റകക്ഷിയാകാൻ എൻഡിഎ മുന്നണിയിലെ ബിജെപിയും ജെഡിയുവും തമ്മിലാണെന്ന് പ്രതീതിയാണ് ജനിപ്പിച്ചത്. വോട്ടെണ്ണലിന്റെ എല്ലാ ഘട്ടത്തിലും കൃത്യവും വ്യക്തവുമായി ലീഡ് ഉയർത്തിയാണ് എൻഡിഎ സഖ്യം ആധികാരിക വിജയം നേടുന്നത്. 

Also Read: മോദിയുടെ ഹനുമാൻ; ബിഹാറിൽ പുത്തൻ താരോദയമായി ചിരാഗ് പാസ്വാൻ

രാഹുൽ ഗാന്ധിയുടെ വോട്ടുചോരി ആരോപണങ്ങൾ അടക്കം ചർച്ചയായ പശ്ചാത്തലത്തിൽ രാജ്യം ആകാംക്ഷയോടെ നോക്കിക്കണ്ട തിരഞ്ഞെടുപ്പാണ് ബിഹാറിൽ നടന്നത്. വോട്ടെണ്ണൽ ആരംഭിച്ചതു മുതൽ ലക്ഷക്കണക്കിന് ആളുകളാണ് തിരഞ്ഞെടുപ്പ് ഫലം തിരഞ്ഞ് ഗൂഗിളിൽ എത്തിയത്. ഗൂഗിളിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് അൻപത് ലക്ഷത്തിലധികം ആളുകളാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ ഗൂഗിളിൽ തിരഞ്ഞത്. നിലവിൽ ഗൂഗിൾ ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്താണ്. ഇതു കൂടാതെ അഞ്ചു ലക്ഷത്തിലധികം തവണ ബിഹാർ തിരഞ്ഞെടുപ്പ് ഫലവും ഗൂഗിളിൽ തിരഞ്ഞിട്ടുണ്ട്.

ചർച്ചയാകാതെ വോട്ടുചോരി
തിരഞ്ഞെടുപ്പ് കമ്മിഷനെതിരെയുള്ള വോട്ടുചോരി ഉൾപ്പടെയുള്ള പ്രചാരണങ്ങൾ തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമോയെന്ന് ആശങ്ക ഡൽഹിയിലും പറ്റ്‌നയിലുമുള്ള നിരവധി കോൺഗ്രസ് നേതാക്കൾക്കുണ്ടായിരുന്നു. ഈ നേതാക്കളുടെ ആശങ്ക അക്ഷരാർത്ഥത്തിൽ ശരി വെക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം. 

Advertisment

Also Read:ബിഹാറിൽ ഏകപക്ഷീയ വിജയവുമായി എൻഡിഎ; ചിത്രത്തിൽ ഇല്ലാതെ ഇന്ത്യ സഖ്യം

എസ്‌ഐആർ മുതൽ വോട്ടുചോർച്ച ആരോപണം വരെ ഒന്നും വോട്ടർമാരിൽ ഒരു സ്വാധീനവും ചെലുത്തിയില്ലെന്ന് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പിലെ പ്രകടനം വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉയർത്തികാട്ടിയ സാമൂഹിക നീതി രാഷ്ട്രീയമെന്ന് പ്രചാരണവും കോൺഗ്രസിന് ഗുണം ചെയ്തില്ല. പ്രചാരണങ്ങൾ രീതികളിൽ മാറ്റം വേണമെന്ന് താഴെത്തട്ടിൽ നിന്ന് ആവശ്യം ഉയർന്നെങ്കിലും നേതൃത്വം അത് പരിഗണിച്ചില്ലെന്ന് ബിഹാറിലെ ചില കോൺഗ്രസ് നേതാക്കൾ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു. 

Read More: വോട്ടുചോരി ഏറ്റെടുക്കാതെ ബിഹാർ; കോൺഗ്രസിന് ദയനീയ തോൽവി

Bihar Election Commision Of India Google Trends

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: