ഖദറിനുള്ളിലെ കലാകാരന്‍; എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ ഡാന്‍സ്, വീഡിയോ

എല്‍ദോസ് കുന്നപ്പിള്ളിക്കൊപ്പം കുട്ടികള്‍ അടക്കം നിരവധി പേരാണ് വേദിയില്‍ കയറി ഡാന്‍സ് കളിക്കുന്നത്

പെരുമ്പാവൂര്‍: സോഷ്യല്‍ മീഡിയയില്‍ താരമായി പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി. സ്വകാര്യ പരിപാടിക്കിടെയുള്ള എംഎല്‍എയുടെ ഡാൻസാണ് ഏവരെയും പൊട്ടിച്ചിരിപ്പിക്കുന്നത്. സ്റ്റേജില്‍ മതിമറന്ന് ഡാന്‍സ് ചെയ്യുകയാണ് പെരുമ്പാവൂരുകാരുടെ സ്വന്തം എംഎല്‍എ.

എല്‍ദോസ് കുന്നപ്പിള്ളിക്കൊപ്പം കുട്ടികള്‍ അടക്കം നിരവധി പേരാണ് വേദിയില്‍ കയറി ഡാന്‍സ് കളിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കഴിഞ്ഞ പരിപാടിയാണിത്. പക്ഷേ, വീഡിയോ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. ഇതോടൊപ്പം മറ്റൊരു പരിപാടിയിൽ എംഎൽഎ ഡാൻസ് കളിക്കുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്.

2016 മുതൽ പെരുമ്പാവൂർ എംഎൽഎയാണ് കോൺഗ്രസ് നേതാവായ എൽദോസ് കുന്നപ്പിള്ളി.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Eldhose kunnappilli mla dancing on public event viral video

Next Story
ഹിന്ദി വിവാദം; ‘തേങ്ങാക്കൊല’യെന്ന പരിഹാസവുമായി അനിത നായർHindi Imposition, ഹിന്ദി,Hindi National language,ഹിന്ദി ദേശീയ ഭാഷ, anita nair, അനിത നായർ, Karanataka,കർണാടക, Kannada, Yeddyurappa Kannada, Amit Shah, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com