പ്രായമായ ദമ്പതികളുടെ സ്നേഹ പ്രകടനങ്ങള്‍ക്ക് എപ്പോഴും സോഷ്യല്‍ മീഡിയയുടെ ആകര്‍ഷണം ലഭിക്കാറുണ്ട്. പ്രത്യേകിച്ചും ബൈക്കിലൊക്കെ ചുറ്റിയടിക്കുന്നവരുടെ. സ്ത്രീകളെ പിന്നില്‍ വച്ച് കറങ്ങുന്ന പുരുഷന്മാരുടെ വീഡിയോകളാണ് കൂടുതലും. എന്നാല്‍ അത്തരത്തിലുള്ള എല്ലാ ചിന്താഗതികളേയും പിന്നിലാക്കിയിരിക്കുകയാണ് തമിഴ്നാട്ടില്‍ നിന്നുള്ള ദമ്പതികള്‍.
ഫോട്ടോഗ്രാഫറായ സുസ്മിത ഡോറയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. പ്രായമായ ദമ്പതികള്‍ ഗ്രാമപ്രദേശത്തുകൂടി ബൈക്കോടിക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. എന്നാല്‍ ഇവിടെ ഭര്‍ത്താവിനെക്കൊണ്ട് ഭാര്യയാണ് കറങ്ങുന്നതെന്ന് മാത്രം.
ബൈക്കില്‍ ചുറ്റിക്കറങ്ങുന്ന കപ്പിളുകളില്‍ കൂടുതലും പുരുഷന്മാരായിരിക്കും മുന്‍സീറ്റില്‍ ഉണ്ടായിരിക്കുക. ഇത്തരം പ്രായക്കാര്‍ ഇങ്ങനെ നടക്കുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ എന്നാണ് വീഡിയോയ്ക്കുള്ളില്‍ നല്‍കിയിരിക്കുന്ന വാചകം. വീഡിയോയില്‍ സ്ഥലം വ്യക്തമല്ലെങ്കിലും വണ്ടി നമ്പര്‍ തമിഴ്നാട് റജിസ്ട്രേഷനാണ്. കപ്പിള്‍ ഗോള്‍സ് എന്നാണ് പോസ്റ്റിന്റെ ക്യാപ്ഷന്‍.
സെപ്തംബര്‍ മൂന്നാം തീയതി പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ഇതിനോടകം തന്നെ 37 ലക്ഷം കാഴ്ചക്കാരെ ലഭിച്ചു. വീഡിയോയ്ക്ക് താഴെ തീയുടേയും ഹൃദയത്തിന്റേയും ഇമോജികള്‍ നിരവധി പേര്‍ കമന്റ് ചെയ്തിട്ടുമുണ്ട്. പലം ഇത് ദക്ഷിണേന്ത്യയിലെ സാധാരണ കാഴ്ചയാണെന്നാണ് പറയുന്നത്.