ആഘോഷങ്ങളില്‍ പടക്കം പൊട്ടിക്കലൊക്കെയായി കളത്തിലിറങ്ങുന്നത് സാധാരണയായി യുവതി-യുവാക്കളും കുട്ടികളുമൊക്കെയായിരിക്കും. എന്നാല്‍ അത് അങ്ങനെയല്ലെന്ന് പറയുകയാണ് ഒരു മുത്തശി.
സാരിയുടുത്ത് മാലപ്പടക്കത്തില്‍ തിരികൊളുത്തി റോഡിലൂടെ കറങ്ങുന്ന മുത്തശിയെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. പൊതുഇടത്തിലാണ് മുത്തശിയുടെ സാഹസികത. ചുറ്റും ആളുകള്‍ മാത്രമല്ല റോഡിലൂടെ വാഹനങ്ങള്‍ പോകുമ്പോഴും കൂസലില്ലാതെയാണ് മുത്തശിയുടെ പടക്കം പൊട്ടിക്കല്‍.
@evershining_media ഇന്‍സ്റ്റഗ്രാം ഐഡിയില്‍ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള വീഡിയോയാണെങ്കിലും സ്ഥലം വ്യക്തമല്ല. സൂപ്പര്‍ അമ്മ എന്നാണ് ഒരാള്‍ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. അമ്മച്ചിക്ക് കണ്ണും കാണത്തില്ല ചെവിയും കേള്‍ക്കില്ലെന്ന് തമാശ രൂപേണ കമന്റ് ചെയ്തവരും ഉണ്ട്.