പഴയ ഹിന്ദി ഗാനത്തിനൊത്ത് നൃത്തം വയ്ക്കുന്ന വയോധികയുടെ വിഡിയോ വൈറൽ. 1956 ൽ പുറത്തിറങ്ങിയ പരിവാർ ചിത്രത്തിൽ ലതാ മങ്കേഷ്കർ പാടിയ പാട്ടിനൊത്താണ് അമ്മൂമ്മ നൃത്തം ചെയ്തത്. അമ്മൂമ്മയുടെ ഡാൻസ് സ്റ്റെപ്പുകളും മുഖത്തെ ഭാവമാറ്റങ്ങളും അവരൊരു മികച്ച നർത്തകിയാണെന്ന് പറയിപ്പിക്കുന്നതാണ്.

ഈ പ്രായത്തിലും ഡാൻസിനോടുളള അമ്മൂമ്മയുടെ ഇഷ്ടത്തെക്കുറിച്ചാണ് വിഡിയോ കാണുമ്പോൾ മനസ്സിലാവുക. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വിഡിയോ ലക്ഷക്കണക്കിന് പേരാണ് ഇതിനോടകം കണ്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ