/indian-express-malayalam/media/media_files/2026/01/04/eko-climax-2026-01-04-16-53-18.jpg)
എഐ നിർമിത ചിത്രം: ഇൻസ്റ്റഗ്രാം
ആസിഫ് അലി നായകനായ ബ്ലോക്ബസ്റ്റർ ചിത്രം 'കിഷ്കിന്ധ കാണ്ഡ'ത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത് അയ്യത്താനും വീണ്ടും ഒന്നിച്ച ചിത്രമാണ് 'എക്കോ'. നവംബറിൽ തിയേറ്ററുകളിലെത്തിയ ചിത്രം നിരൂപക പ്രശംസയ്ക്ക് ഒപ്പം തന്നെ മികച്ച വിജയം നേടുകയും ചെയ്തിരുന്നു. പൂർണമായി പറഞ്ഞുപോകാതെ പ്രേക്ഷകർക്ക് ചിന്തിക്കാനും അവസരം നൽകിയ ചിത്രത്തിന്റെ ക്ലൈമാക്സ് വലിയ സ്വീകാര്യത നേടിയിരുന്നു.
ഇപ്പോഴിതാ, ചിത്രത്തിൽ ഇല്ലാത്ത ക്ലൈമാക്സ് രംഗങ്ങളാണ് സൈബറിടത്ത് വൈറലാകുന്നത്. എഐയുടെ സഹായത്തോടെയുള്ള ഫാൻ-മേഡ് ക്ലൈമാക്സ് വീഡിയോയാണ് ശ്രദ്ധനേടുന്നത്. ക്ലൈമാക്സിലെ കാണാക്കാഴ്ചകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ "pink_storiez" എന്ന അക്കൗണ്ടാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.
Also Read: 'എക്കോ'യിലെ ഉപ്പുകുന്ന് കാണാൻ കർണാടക വരെ പേകേണ്ട; ഇവിടേയ്ക്ക് പോരൂ
ഒരു ദിവസംകൊണ്ട് 2.2 ദശലത്തിലധികം കാഴ്ചകളാണ് വീഡിയോയ്ക്ക് ലഭിച്ചത്. 1.3 ലൈക്കുളും പോസ്റ്റിനുണ്ട്. "ഈ സീനും കൂടി കണ്ടിരുന്നെങ്കിൽ എന്ന് ഉണ്ടായിരുന്നു, ഇപ്പ സമാധാനയി" എന്നാണ് വീഡിയോയിൽ ഒരാൾ കുറിച്ചത്. "ചതിക്ക് ചതി, അതാണ് ചേട്ടത്തിയുടെ നിലപാട്" എന്നാണ് മറ്റൊരു കമന്റ്.
Also Read: മൂർഖന്റെ അടവൊന്നും വിലപ്പോയില്ല; സാഹസികമായി പിടികൂടി വനിതാ ഉദ്യാഗസ്ഥ
ബിയാന മോമിൻ, സൗരബ് സച്ചിദേ, സന്ദീപ് പ്രദീപ്, വിനീത്, നരേൻ, അശോകൻ, ബിനു പപ്പു, സഹീർ മുഹമ്മദ് എന്നിവർ തകർത്ത് അഭിനയിച്ച ചിത്രമാണ് എക്കോ. ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എംആർകെ ജയറാമാണ് ചിത്രത്തിന്റെ നിർമാണം. കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിച്ചത് ബാഹുൽ രമേശാണ്. സംഗീതം മുജീബ് മജീദ്, എഡിറ്റർ സൂരജ് ഇ.എസ്, കലാസംവിധായകൻ സജീഷ് താമരശ്ശേരി എന്നിവർ വിർവഹിച്ചിരിക്കുന്നു.
Read More: വീണതല്ല; ഇവിടുത്തെ മണ്ണ് ടെസ്റ്റ് ചെയ്തതാണ്! എന്താലേ!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us