scorecardresearch

കാണാമറയത്തെ താമരാക്ഷൻ പിള്ള; കണ്ണു നനയിക്കും ഈ കഥ; വൈറലായി വീഡിയോ

'താമരാക്ഷൻ പിള്ളയുടെ ഇതൾ വാടിയ കഥ' എന്ന ക്യാപ്ഷനോടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോ 1.4 മില്യണിലധികം കാഴ്ചകൾ നേടി

'താമരാക്ഷൻ പിള്ളയുടെ ഇതൾ വാടിയ കഥ' എന്ന ക്യാപ്ഷനോടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോ 1.4 മില്യണിലധികം കാഴ്ചകൾ നേടി

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Parakkum Thalika Viral Video

ചിത്രം: ഇൻസ്റ്റഗ്രാം

മലയാളികൾക്ക് എത്രകണ്ടാലും മതിവരാത്ത ചിത്രമാണ് 2001 ൽ പുറത്തിറങ്ങിയ 'ഈ പറക്കും തളിക'. താഹയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്. താമരാക്ഷൻപിള്ള ബസും ഉണ്ണിയും സുന്ദരനും വീരപ്പൻ കുറുപ്പുമെല്ലാം ഇപ്പോഴും നമ്മുടെ മനസ്സിലുണ്ട്.

Advertisment

ദിലീപും ഹരിശ്രീ അശോകനും കൊച്ചിൻ ഹനീഫയുമെല്ലാം തകർത്ത് അഭിനയിച്ച സിനിമയിൽ ഉണ്ണികൃഷ്ണന്റെ അച്ഛനായി താമരാക്ഷൻപിള്ളയെന്ന കഥാപാത്രത്തെയും നമ്മൾ പരിചയപ്പെടുന്നുണ്ട്. സിനിമയിൽ നേരിട്ട് കാണിക്കുന്നില്ലെങ്കിലും ബസിന്റെ പേരിലൂടെയും ബസിൽ ഫ്രെയിം ചെയ്തു വച്ചിരിക്കുന്ന ചിത്രത്തിലൂടെയുമെല്ലാം ഈ കഥാപാത്രവും ഏറെ സുപരിചിതമാണ്. 

Also Read: 'കളങ്കാവൽ' ലുക്കിൽ മോഹൻലാൽ അടക്കം മോളിവുഡ് താരങ്ങൾ; ജയറാം തകർത്തെന്ന് ആരാധകർ

അച്ഛനെ കുറിച്ചുള്ള തന്റെ ഓർമ്മകൾ ചിത്രത്തിൽ ഉണ്ണി തന്നെ പറയുന്നുണ്ട്. ഇപ്പോഴിതാ, ഈ ഭാഗങ്ങൾ എഐയുടെ സഹായത്തോടെ സൃഷ്ടിച്ചിരിക്കുകയാണ് "കനവുകഥ" എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട്. ചെണ്ട വിദ്വാൻ ഇരിങ്ങാലക്കുട താമരാക്ഷൻപിള്ളയുടെ മരണവും തുടർന്ന് ഉണ്ണികൃഷ്ണൻ കടന്നുപോകുന്ന ജീവിത സാഹചര്യങ്ങളുമെല്ലാമാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. "താമരാക്ഷൻ പിള്ളയുടെ ഇതൾ വാടിയ കഥ" എന്ന ക്യാപ്ഷനോടെ പോസ്റ്റു ചെയ്ത വീഡിയോ 1.4 മില്യണിലധികം കാഴ്ചകളാണ് ഇതിനകം നേടിയത്. 

Also Read: 'കൊതിച്ചതൊന്ന്, വിധിച്ചത് മറ്റൊന്ന്;' വൈറലായി ആ 'ഇന്നസെന്റ്' ആഗ്രഹങ്ങൾ

ദിലീപ്, ഹരിശ്രീ അശോകൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ, സലിം കുമാർ, നിത്യ ദാസ്, കൊച്ചിൻ ഹനീഫ, ബാബു നമ്പൂതിരി, മച്ചാൻ വർഗീസ്, കുഞ്ചൻ തുടങ്ങി വൻ താരനിര അണിനിരന്ന ചിത്രമായിരുന്നു ഈ പറക്കും തളിക. താമരക്ഷൻ പിള്ളയുടെ മരണത്തിൽ നഷ്ടപരിഹാരമായി ലഭിച്ച പഴയ ബസുമായുള്ള ഉണ്ണികൃഷ്ണന്റെ യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഗോവിന്ദ് പത്മൻ, മഹേഷ് മിത്ര എന്നിവർ കഥയെഴുതിയ ചിത്രം നിർമ്മിച്ചത് എം.എം ഹംസ ആയിരുന്നു. 

Read More: ശങ്കർദാസായി ദുൽഖർ സൽമാൻ, അനുരാധയായി നിഖില; മനസ്സുതൊട്ട് 'അഴകിയ രാവണൻ' റിക്രിയേഷൻ വീഡിയോ

Dileep Viral AI Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: