/indian-express-malayalam/media/media_files/2026/01/09/ee-parakkum-thalika-2026-01-09-18-01-02.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
മലയാളികൾക്ക് എത്രകണ്ടാലും മതിവരാത്ത ചിത്രമാണ് 2001 ൽ പുറത്തിറങ്ങിയ 'ഈ പറക്കും തളിക'. താഹയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്. താമരാക്ഷൻ പിള്ള ബസും ഉണ്ണിയും സുന്ദരനും കോശിയും വീരപ്പൻ കുറുപ്പുമെല്ലാം ഇപ്പോഴും നമ്മുടെ മനസ്സിലുണ്ട്.
ദിലീപും ഹരിശ്രീ അശോകനും സലിം കുമാറും കൊച്ചിൻ ഹനീഫയുമെല്ലാം തകർത്ത് അഭിനയിച്ച സിനിമയുടെ ഒരു എഐ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. താമരാക്ഷൻപിള്ള ബസ് സഞ്ചരിക്കുന്ന 'മൊബൈൽ ഹെറിറ്റേജ് റസ്റ്റോറന്റ്' ആക്കാനാണ് ആഗ്രഹമെന്ന് ചിത്രത്തിൽ ഉണ്ണികൃഷ്ണൻ പറയുന്ന ഭാഗമുണ്ട്.
ഇതിനായി ബാങ്കിൽ നിന്നു ലോണെടുക്കുന്നതും മറ്റും ചിത്രത്തിൽ രസകരമായി അവതരിപ്പിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ ആ ആഗ്രഹം ഉണ്ണിയും സുന്ദരനും നിറവേറ്റിയിരിക്കുകയാണ്. വർഷങ്ങൾക്കിപ്പുറം, താമരാക്ഷൻപിള്ള ബസ് മൊബൈല്‍ റസ്റ്റോറന്റായി പ്രവർത്തിക്കുന്നതാണ് എഐ വീഡിയോയിൽ കാണാനാവുക.
Also Read: കാണാമറയത്തെ താമരാക്ഷൻ പിള്ള; കണ്ണു നനയിക്കും ഈ കഥ; വൈറലായി വീഡിയോ
ഇൻസ്റ്റഗ്രാമിൽ ശ്രദ്ധനേടുന്ന വീഡിയോ 2.7 മില്യണിലധികം കാഴ്ചകളാണ് ഇതിനകം നേടിയത്. "signature_by_aanand" എന്ന അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ദിലീപ്, ഹരിശ്രീ അശോകൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ, സലിം കുമാർ, നിത്യ ദാസ്, കൊച്ചിൻ ഹനീഫ, ബാബു നമ്പൂതിരി, മച്ചാൻ വർഗീസ്, കുഞ്ചൻ തുടങ്ങി വൻ താരനിര അണിനിരന്ന ചിത്രമായിരുന്നു ഈ പറക്കും തളിക.
Also Read: ഇത് മോളിവുഡിന്റെ 'ജസ്റ്റിസ് ലീഗ്'; അക്വാമാനായി മമ്മൂക്ക, ബാറ്റ്മാനായി പൃഥ്വി; വീഡിയോ
താമരക്ഷൻ പിള്ളയുടെ മരണത്തിൽ നഷ്ടപരിഹാരമായി ലഭിച്ച പഴയ ബസുമായുള്ള മകൻ ഉണ്ണികൃഷ്ണന്റെ യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഗോവിന്ദ് പത്മൻ, മഹേഷ് മിത്ര എന്നിവർ കഥയെഴുതിയ ചിത്രം നിർമ്മിച്ചത് എം.എം ഹംസ ആയിരുന്നു. വി.ആർ ഗോപാലകൃഷ്ണൻ ആണ് തിരക്കഥ ഒരുക്കിയത്.
Read More: "എന്തിനാ ഈ സിഗ് സാഗ് വെള്ള വരകൾ? ഇതൊന്നും അറിയാതെയാണോ ലൈസൻസ് കിട്ടിയത്!"
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us