വീഡിയോ കണ്ടവര്‍ ഗോവയിലെ വല്ല പാര്‍ട്ടിയും ആണെന്ന് തെറ്റിദ്ധരിച്ചെങ്കില്‍ തെറ്റ് പറയാനാകില്ല. അത്ര ഉശിരോടെയാണ് ഈ കുട്ടികള്‍ നൃത്തം ചെയ്യുന്നത്.

“ഇത് താണ്ടാ യുവജനോത്സവം” ഇടപ്പള്ളി ഹൈ സ്കൂളിലേത് എന്ന് പറഞ്ഞ് ഫെയ്സ്ബുക്കില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോ കണ്ടവര്‍ ഓരോരുത്തരും പറഞ്ഞു.

നൂറ് കണക്കിന് വിദ്യാര്‍ഥികള്‍ സ്കൂള്‍ മുറ്റത്ത് ട്രാന്‍സ് മ്യൂസിക്കിനൊത്ത് നൃത്തം വയ്ക്കുന്ന വീഡിയോ പുറത്തുവിട്ടത് ട്രോള്‍ ഇടപ്പള്ളി എന്ന പേജാണ്‌. “ഇജ്ജാതി യുവജനോത്സവം ഇവിടെ അല്ലാതെ വേറെങ്ങും കാണാൻ കഴിയില്ല… ” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

സിനിമാ പാട്ടുകളടങ്ങിയ ഗാനമേളകളില്‍ നിന്ന് ഇലക്ട്രോണിക് സംഗീതത്തിന്‍റെ ചടുലതയിലേക്കുള്ള നൃത്തസംഗീതത്തിന്‍റെ മാറ്റത്തെ സ്കൂള്‍ യുവജനോത്സവങ്ങള്‍ വരെ സ്വാഗതം ചെയ്യുന്നതിന്‍റെ സൂചനകളാണ് ഇത്. എണ്ണത്തില്‍ കുറവ് എങ്കിലും പെണ്‍കുട്ടികളും സ്കൂള്‍ മൈതാനത്ത് നൃത്തം ചെയ്യുന്നുണ്ട്.

“ഞാനൊക്കെ സ്കൂളില്‍ പഠിച്ചത് എന്തിനാണ് ? ഞങ്ങള്‍ക്കും ഉണ്ടായിരുന്നു യുവജനോത്സവം ഒക്കെ ” ഫെയ്സ്‌‌ബുക്കില്‍ വീഡിയോ പങ്കുവച്ച ഒരാളുടെ അടിക്കുറിപ്പ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ