വെളുത്തുളളി പൊളിച്ചെടുക്കുകയെന്നത് ശ്രമകരമായ ജോലിയാണ്. പലപ്പോഴും ഇതിനെന്താ ഒരു എളുപ്പവഴി എന്നു പലരും ചിന്തിച്ചിട്ടുണ്ടാകും. ഇനി ഈ ചിന്ത വേണ്ട. വെളുത്തുളളി എളുപ്പത്തിൽ എങ്ങനെ പൊളിക്കാമെന്ന വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഒരു ട്വിറ്റർ ഉപയോക്താവ്. ഈ മാജിക് വിദ്യ പലരെയും അതിശയപ്പെടുത്തുന്നുണ്ട്.

വെളുത്തുളളിയുടെ തൊലി കളഞ്ഞ് എളുപ്പത്തിൽ ഓരോ അല്ലിയും വേർപെടുത്തുന്നതിന്റെ വീഡിയോ ആണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. വെളുത്തുളളി വളരെ എളുപ്പത്തിൽ പൊളിക്കാനുളള എളുപ്പ വഴിയെന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിട്ടുളളത്. ഇതിനോടകം 14 മില്യനിലധികം പേരാണ് ഈ വീഡിയോ കണ്ടത്.

ഒരു മുഴുവൻ വെളുത്തുളളിയും ഏതാനും സെക്കൻഡുകൾക്കുളളിൽ പൊളിച്ചു മാറ്റുന്നത് വീഡിയോയിൽ കാണാം. വീഡിയോ കണ്ട പലരും എളുപ്പ വിദ്യ കാണിച്ചുതന്നതിന് നന്ദി പറയുന്നുണ്ട്. ചിലരാകട്ടെ വീഡിയോ കണ്ട് അതിശയപ്പെട്ടുവെന്നാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

വെളുത്തുളളി പൊളിക്കാൻ മറ്റു ചില എളുപ്പ വഴികളുമുണ്ട്. ഇതിന്റെ വീഡിയോ യൂട്യൂബുകളിൽ കാണാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook