മെട്രോമാൻ ഇ.ശ്രീധരന്റെ സ്ഥാനാർഥിത്വമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയം. പാലക്കാട് നിയോജക മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായാണ് ശ്രീധരൻ ജനവിധി തേടുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂടിലാണ് അദ്ദേഹം ഇപ്പോൾ. എന്നാൽ, അതിനിടയിൽ സോഷ്യൽ മീഡിയ ട്രോളുകളിലും താരമായിരിക്കുകയാണ് മെട്രോമാൻ. കാരണം മറ്റൊന്നുമല്ല, തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടർമാർ കാൽ കഴുകിയതാണ് ശ്രീധരനെ ട്രോളൻമാർ ഏറ്റെടുക്കാൻ കാരണം.
വോട്ടര്‍മാര്‍ ശ്രീധരനെ മാലയിട്ട്, കാല് കഴുകി സ്വീകരിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇടത്, കോൺഗ്രസ് പ്രവർത്തകരാണ് ശ്രീധരനെതിരെ രംഗത്തെത്തിയിരിക്കുന്നത്. പ്രാചീന കാലത്തെ സാംസ്കാരിക മൂല്യങ്ങളാണ് ചിത്രം ഉയര്‍ത്തുന്നതെന്നും ജാതീയതയും സവര്‍ണ മനോഭാവവുമാണ് പ്രകടമാകുന്നതെന്നും വിമർശനം ഉയർന്നിരിക്കുകയാണ്.
സാമൂഹ്യമാധ്യമങ്ങളിൽ ട്രോളും വിമർശനങ്ങളും ഉയർന്നിട്ടുണ്ടെങ്കിലും ബിജെപി ഇതിനോടൊന്നും പ്രതികരിച്ചിട്ടില്ല. കാൽ കഴുകലും ആദരിക്കലും ഭാരതീയ സംസ്കാരത്തിന്റെ ഭാഗമാണെന്നും തന്റെ കാല് കഴുകിയത് വിവാദമാക്കുന്നവർക്ക് സംസ്കാരമില്ലെന്നും ഇ.ശ്രീധരൻ പറഞ്ഞു.
അതേസമയം, ശക്തമായ ത്രികോണ പോരാട്ടമാണ് ഇത്തവണ പാലക്കാട് മണ്ഡലത്തിൽ നടക്കുക. ഇ.ശ്രീധരൻ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുമ്പോൾ സിറ്റിങ് എംൽഎയും കോൺഗ്രസ് നേതാവുമായ ഷാഫി പറമ്പിൽ തന്നെയാണ് യുഡിഎഫ് സ്ഥാനാർഥി. സിപിഎമ്മിൽ നിന്ന് സി.പി.പ്രമോദമാണ് ഇടത് സ്ഥാനാർഥിയായി മത്സരിക്കുന്നത്.
Read Also: ഞാൻ മുട്ട പോലും കഴിക്കാറില്ല, ഇറച്ചി കഴിക്കുന്നവരെ ഇഷ്ടമല്ല: ഇ.ശ്രീധരൻ
പാലക്കാട് നഗരത്തെ രണ്ടു വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ഏറ്റവും മികച്ച നഗരമാക്കുമെന്നാണ് ഇ.ശ്രീധരൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കം കുറിച്ച് പറഞ്ഞത്. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച നഗരമാക്കി പാലക്കാടിനെ മാറ്റുമെന്നും ശ്രീധരൻ പറഞ്ഞിരുന്നു. “പാലക്കാട് മണ്ഡലത്തില്‍ വിജയിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ട്. പ്രായക്കൂടുതല്‍ ഒരു പ്രശ്നമല്ല. കൂടുതല്‍ പ്രായമെന്നാല്‍ കൂടുതല്‍ അനുഭവസമ്പത്താണ്,” ശ്രീധരൻ പറഞ്ഞു. പാലക്കാട് തനിക്ക് ഒരു അന്യപ്രദേശമല്ലെന്ന് ശ്രീധരൻ പറഞ്ഞു. പാലക്കാട് മുൻസിപ്പാലിറ്റി ഇപ്പോൾ ബിജെപിയുടെ കയ്യിലാണ്. നല്ല മിടുക്കന്മാരായ പ്രവര്‍ത്തകരുണ്ട്. താൻ പഠിച്ചതും വളര്‍ന്നതുമൊക്കെ പാലക്കാടാണെന്നും ശ്രീധരൻ പറഞ്ഞു.