/indian-express-malayalam/media/media_files/uploads/2023/10/The-street-dog-named-Jaya-will-be-travelling-with-the-woman-to-the-Netherlands.jpg)
തന്റെ പുതിയ ഉടമയ്ക്ക് ഒപ്പം നെതർലാൻഡിലേക്ക് പറക്കുകയാണ് ജയ എന്ന വളർത്തുനായ
നായ എന്നും മനുഷ്യരുടെ സന്തത സഹചാരിയാണ്. നായയും മനുഷ്യനും തമ്മിലുളള വൈകാരികബന്ധത്തിന്റെ കഥകൾ നമ്മൾ ധാരാളം കേൾക്കാറുണ്ട്. അത്തരത്തിലുള്ള ഒരു കഥയാണ് ഇപ്പോൾ വാരാണസിയിൽ നിന്നും വരുന്നത്. ആസ്റ്റർഡാം സ്വദേശിനിയായ മെറൽ ബോണ്ടെൻബെല്ലും വാരണാസിയിൽ ചുറ്റിക്കറങ്ങിയിരുന്ന ജയ എന്ന നായയുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ സംസാരവിഷയം.
എല്ലാ സ്ഥലങ്ങളിലും തന്നെ പിന്തുടർന്നിരുന്ന നായക്കുട്ടി താനുമായി അടുപ്പം സ്ഥാപിച്ചെന്ന് മെറൽ പറയുന്നു. ഒരിക്കൽ ജയയെ മറ്റൊരു നായ ആക്രമിച്ചെന്നും ഒരു സെക്യൂരിറ്റിയാണ് രക്ഷപ്പെടുത്തിയതെന്നും മെറൽ കൂട്ടിച്ചേർത്തു. തുടക്കത്തിൽ തനിക്ക് നായയെ ദത്തെടുക്കാൻ താൽപ്പര്യമില്ലായിരുന്നു, എന്നാൽ പിന്നീട് തെരുവിൽ നിന്ന് അവളെ രക്ഷിക്കണമെന്നു തോന്നി എന്നാണ് മെറൽ പറയുന്നത്.
ജയയ്ക്ക് പാസ്‌പോർട്ടും വിസയും ഒരുക്കുന്നതിനുള്ള ഓട്ടത്തിലായിരുന്നു പിന്നീട് മെറൽ. അതിനായി ആറുമാസത്തോളം കൂടി മെറലിന് ഇന്ത്യയിൽ താമസിക്കേണ്ടി വന്നു. "അവസാനം അവളെ എന്റെ കൂടെ കൊണ്ടുപോകാൻ കഴിഞ്ഞതിൽ ഞാൻ സന്തുഷ്ടയാണ്. അതൊരു നീണ്ട പ്രക്രിയയായിരുന്നു. എനിക്ക് എപ്പോഴും ഒരു നായയെ വളർത്താൻ ആഗ്രഹമുണ്ടായിരുന്നു, ജയ ആദ്യമായി എന്റടുത്ത് എത്തിയപ്പോൾ തന്നെ ഞാൻ അവളുമായി പ്രണയത്തിലായി," മെറൽ ഒരു ന്യൂസ് വെബ്സൈറ്റിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
നായക്ക് പാസ്പോർട്ടും വിസയും ലഭിച്ചതോടെ മെറലിന്റെയും നായയുടെയും ഒന്നിച്ചുള്ളൊരു വീഡിയോ എഎൻഐ പോസ്റ്റ് ചെയ്തിരുന്നു. "ഉത്തർ പ്രദേശിലെ വാരണാസിയിൽ നിന്നും ജയ എന്ന തെരുവ് നായ നെതർലാൻഡിൽ നിന്നുള്ള പുതിയ ഉടമയ്‌ക്കൊപ്പം വിസയും പാസ്‌പോർട്ടുമായി ഇന്ത്യ വിടാൻ ഒരുങ്ങുന്നു' എന്നായിരുന്നു വീഡിയോയുടെ അടിക്കുറുപ്പ്.
#WATCH | Varanasi, Uttar Pradesh: A female street dog named Jaya from Varanasi is set to leave India with a proper visa and passport with her new owner from the Netherlands. pic.twitter.com/i57rMJqyjb
— ANI (@ANI) October 26, 2023
"ഏത് നായക്കും ഒരു ദിവസമുണ്ട്!!!" എന്നാണ് വീഡിയോയ്ക്ക് ഒരാൾ നൽകിയ കമന്റ്. "നിങ്ങളെ അനുഗ്രഹിക്കുന്നു. നിങ്ങളുടെ ഹൃദയത്തിൽ നിറയുന്ന സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും ഉറവിടമായിരിക്കും ജയ" എന്നാണ് മറ്റൊരാൾ കമന്റു ചെയ്യുന്നത്. “വിസ ഇല്ല, അത് ക്വാറന്റൈൻ എന്നാണ് അറിയപ്പെടുന്നത്. വളർത്തുമൃഗങ്ങളുടെ പാസ്‌പോർട്ടിന് ഉടമകളുടെ വിശദാംശങ്ങൾ ഉണ്ട്. വളർത്തുമൃഗങ്ങളുടെ പാസ്‌പോർട്ടിന്റെ ഈ ഫോർമാറ്റ് പല പെറ്റ് ഷോപ്പുകളിലും മൃഗഡോക്ടറുടെ പക്കലും ലഭ്യമാണ്. നായ്ക്കൾക്ക് ഔദ്യോഗിക വിസ ഇല്ല," കമന്റിൽ മറ്റൊരാൾ വിശദീകരിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us