scorecardresearch

എന്താണ് ദുൽഖർ പറഞ്ഞ 'supercalifragelisticexpialidocious?'

ദുൽഖർ സൽമാൻ പങ്കുവച്ച ആശംസാക്കുറിപ്പിലെ ഘനഗംഭീരമായൊരു ഇംഗ്ലീഷ് വാക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്

ദുൽഖർ സൽമാൻ പങ്കുവച്ച ആശംസാക്കുറിപ്പിലെ ഘനഗംഭീരമായൊരു ഇംഗ്ലീഷ് വാക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്

author-image
Trends Desk
New Update
Dulquer Salmaan, supercalifragelisticexpialidocious, supercalifragelisticexpialidocious meaning

ഘനഗംഭീരമായ ഇംഗ്ലീഷ് വാക്കുകൾ കേൾക്കുമ്പോൾ ഇന്ത്യക്കാർക്ക് ആദ്യം ഓർമ വരുന്ന മുഖങ്ങളിലൊന്ന് ശശി തരൂരിന്റെയാണ്. തരൂരിന്റെ കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ് പദപ്രയോഗങ്ങൾ സോഷ്യൽ മീഡിയയിൽ പലകുറി ട്രോളുകൾക്ക് വിഷയമായിട്ടുണ്ട്. ഇപ്പോഴിതാ, നടൻ ദുൽഖർ സൽമാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു പിറന്നാൾ ആശംസ കുറിപ്പിലെ നീളമേറിയൊരു വാക്കാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

Advertisment

മകൾ മറിയത്തിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ദുൽഖർ പങ്കുവച്ച കുറിപ്പിലെ ഒരു വാക്കാണ്, supercalifragelisticexpialidocious എന്നത്. ഇംഗ്ലീഷ് അക്ഷരമാലയെക്കാൾ കൂടുതൽ അക്ഷരങ്ങൾ ചേർത്തുവച്ച ഈ വാക്കിന് അസാധാരണമാംവിധം നല്ലത്, അത്ഭുതകരം (Extraordinarily good, wonderful) എന്നൊക്കെയാണ് അർത്ഥം.

publive-image

കുറിപ്പിനു താഴെ 'നിങ്ങൾ ശശിതരൂർ ആയിരിക്കുന്നു', എന്താണ് supercalifragelisticexpilalidocious എന്നു മനസ്സിലാക്കാൻ ഇപ്പോഴും ശ്രമിക്കുന്നു എന്നിങ്ങനെയുള്ള കമന്റുകൾ കാണാം.

Advertisment
Dulquer Salmaan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: