scorecardresearch

അറിയാൻ പാടില്ലാഞ്ഞിട്ടു ചോദിക്കുവാ എന്താ വാപ്പച്ചിയുടെ ഉദ്ദേശം; ട്രോളുകളിൽ നിറയുന്ന ദുൽഖറും മമ്മൂട്ടിയും

ദുൽഖറിന്റെ പിറന്നാളാഘോഷം ട്രോളന്മാർ ഏറ്റെടുത്തപ്പോൾ

ദുൽഖറിന്റെ പിറന്നാളാഘോഷം ട്രോളന്മാർ ഏറ്റെടുത്തപ്പോൾ

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Mammootty| Mammootty Trolls| Dulquer Salmaan Trolls| Mammootty viral pics

ദുൽഖറിന്റെ പിറന്നാൾ ആഘോഷിച്ച് ട്രോളന്മാരും

മലയാളികളുടെ പ്രിയതാരം ദുൽഖർ സൽമാന്റെ 40-ാം ജന്മദിനം കഴിഞ്ഞത് അടുത്തിടെയാണ്. ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരുമെല്ലാം ചേർന്ന് പിറന്നാൾ ഗംഭീരമാക്കിയപ്പോൾ, സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്ന മറ്റൊരാൾ മെഗാസ്റ്റാറും ദുൽഖറിന്റെ പിതാവുമായ മമ്മൂട്ടിയായിരുന്നു. ഇടയ്ക്കിടെ സ്റ്റൈലിഷ് ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് ആരാധകരെ ഞെട്ടിക്കുന്ന താരം എന്നാണ് പൊതുവിൽ മമ്മൂട്ടി അറിയപ്പെടുന്നത്.

Advertisment

പതിവുപോലെ ചില കിടിലൻ ഫൊട്ടോഷൂട്ട് ചിത്രങ്ങളുമായി മമ്മൂട്ടിയെത്തി, എന്നാൽ അതാവട്ടെ മകന്റെ ജന്മദിനത്തിൽ തന്നെയായി പോയി. അതോടെ പൂർണ്ണമായും ദുൽഖറിലേക്ക് പോവേണ്ട സോഷ്യൽ മീഡിയ അറ്റൻഷന്റെ നല്ലൊരു പങ്കും മമ്മൂട്ടി കൊണ്ടുപോയി.

ദുൽഖറിന്റെ പിറന്നാളിനൊപ്പം മമ്മൂട്ടിയുടെ പുതിയ ഫൊട്ടോഷൂട്ട് ചിത്രങ്ങളും ഉത്സവമാകുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്. മമ്മൂട്ടിയുടെ ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഇതുമായി ബന്ധപ്പെട്ട കമന്റുകൾ നിറഞ്ഞു.

മകന്റെ പിറന്നാളായിട്ട് അറ്റൻഷൻ മൊത്തം നിങ്ങളു കൊണ്ടുപോവുമല്ലോ എന്നായിരുന്നു ആരാധകർ താരത്തിനോടു തിരക്കിയത്.

അച്ഛൻ ആണത്രേ അച്ഛൻ

ലെ ദുൽഖർ: ഇതെനിക്കിട്ട് തന്നെ,

ലെ മമ്മൂക്ക :  അവന്റെ വാപ്പയാ, ദുബായിൽ ആയിരുന്നു. ഒന്ന് കാണാൻ വന്നതാ

ഇങ്ങളെ കൊണ്ട് തോറ്റു മനുഷ്യാ

ബർത്ത്ഡേ വാപ്പിച്ചി കൊണ്ടോയി 

യുവാക്കളെ ഇങ്ങനെ പരിഹസിക്കരുത്

എന്റെ മോന്റെ പിറന്നാൾ വിളിക്കാൻ വന്നതാണ്, എല്ലാരും വരണം.

മോന്റെ പിറന്നാളിന് അച്ഛന്റെ വക സ്റ്റൈലിഷ് ഫോട്ടോ

ബർത്ത്ഡേ മോന്റെ, പക്ഷെ ഫോട്ടോ ഇട്ട് പിള്ളേരെ ഞെട്ടിച്ചത് ബാപ്പ

ആ പാവം ചെർക്കന്റെ ബർത്ത്ഡേ മുക്കി കളയേല്ലെന്ന് പറയാൻ പറഞ്ഞു

മോന് ഇന്ന് 37, വാപ്പ ഇന്ന് മധുരപ്പതിനേഴ്

ഇന്ന് ദുൽഖറിന്റെ ബർത്ത്ഡേ ആണെന്ന് പറയാൻ പറഞ്ഞു

എന്നിങ്ങനെ രസകരമായ കമന്റുകളാണ് ചിത്രത്തിനു താഴെ നിറഞ്ഞത്.

Advertisment

ഇപ്പോഴിതാ, ഡിക്യുവിന്റെ പിറന്നാൾ ആഘോഷവും മമ്മൂട്ടിയുടെ വൈറൽ ചിത്രങ്ങളും ട്രോളന്മാരും ആഘോഷമാക്കുകയാണ്.

publive-image
publive-image
publive-image
Mammootty Dulquer Salmaan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: