ഡബ്‌സ്മാഷ് എന്നു പറയുമ്പോള്‍ മലയാളികള്‍ക്ക് ആദ്യം മനസില്‍ ഓര്‍മ വരുന്ന മുഖം സൗഭാഗ്യ വെങ്കിടേഷിന്റേതായിരിക്കും. വ്യത്യസ്തമായ ശൈലി മാത്രമല്ല, പെര്‍ഫെക്ഷന്‍ കൂടിയാണ് ഡബ്‌സ്മാഷില്‍ സൗഭാഗ്യയെ വ്യത്യസ്തയാക്കുന്നത്.
ഇടയ്ക്ക് സൗഭാഗ്യയുടെ അമ്മയും, നടിയും പ്രശസ്ത നര്‍ത്തകിയുമായ താര കല്യാണും മകള്‍ക്കൊപ്പം ഈ ഡബ്‌സ്മാഷ് കലാപരിപാടിയില്‍ പങ്കാളിയാകാന്‍ തുടങ്ങി. ഇരുവരും ഒന്നിച്ച് അടിപൊളി ഡാന്‍സുകളും പാട്ടുകളും ഡയലോഗുകളുമെല്ലാം അവതരിപ്പിച്ചു.
ഇത്തവണ ഇരുവര്‍ക്കുമൊപ്പം സൗഭാഗ്യയുടെ സുഹൃത്ത് അര്‍ജുന്‍ സോമശേഖറുമുണ്ട്. മൂവരും ചേര്‍ന്നാണ് അവതരിപ്പിച്ചിരിക്കുന്നത്. ദിലീപും റോമയും അഭിനയിച്ച ജൂലൈ 4 എന്ന ചിത്രത്തിലെ ‘ഒരു വാക്കു മിണ്ടാതെ’ എന്ന ഗാനവും, അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും ഹിറ്റായ ‘അഭിലാഷേ ഒരു 30 സെക്കന്‍ഡ് തരൂ’ എന്ന രാഹുല്‍ ഈശ്വറിന്റെ ഡയലോഗും ചേര്‍ത്താണ് ഡബ്‌സ്മാഷ്.