സോഷ്യൽ മീഡിയയിലെ ടബ്സ്‌മാഷിലൂടെ നിരവധി പേരുടെ ഹൃദയം കവർന്ന സുന്ദരിയാണ് സൗഭാഗ്യ വെങ്കിടേഷ്. നടി താരാ കല്യാണിന്റെ മകളും കലാകാരി സുബ്ബലക്ഷ്മിയുടെ കൊച്ചുമകളുമാണ് സൗഭാഗ്യ. കുറച്ചുകാലത്തേക്ക് സോഷ്യൽ മീഡിയയോട് വിട പറഞ്ഞിരിക്കുകയാണ് സൗഭാഗ്യ. വ്യക്തിപരമായ കാരണങ്ങളാൽ താൻ സോഷ്യൽ മീഡിയ വിടുകയാണെന്നും അധികം വൈകാതെ തിരിച്ചു വരുമെന്നും സൗഭാഗ്യ പറയുന്നു. അതുവരെ ആരും തന്നെ മറക്കരുതെന്നും സൗഭാഗ്യ പറയുന്നു.

Read More : ഒരു കാർ ഇത്രയ്ക്കും കുഴപ്പമുണ്ടാക്കുമോ? കാറിൽ പുലിവാലു പിടിച്ച് പാക്ക് ക്രിക്കറ്റ് താരം

ഫെയ്സ്ബുക്കിൽ സൗഭാഗ്യയ്ക്ക് നിരവധി ഫോളേവേഴ്സുണ്ട്. സൗഭാഗ്യയുടെ നിരവധി വിഡിയോകൾ വൈറലായിട്ടുണ്ട്. ഫൽഗുനി പഥക്കിന്റെ പാട്ടിനൊപ്പം നൃത്തച്ചുവടുമായെത്തിയ സൗഭാഗ്യയുടെ വിഡിയോ കണ്ടത് ലക്ഷണക്കണക്കിന് പേരാണ്. ഓരോ ഡയലോഗും അതുപോലെ പറഞ്ഞ് മുഖത്ത് അതിനനുസരിച്ച് ഭാവങ്ങൾ വരുത്തിയിട്ടുളള സൗഭാഗ്യയുടെ ഡബ്സ്മാഷിന് നിരവധി ആരാധകരാണുളളത്.

Read More : ‘താരാരാധന അറ്റ് ഇറ്റ്സ് പീക്ക്’; ജനപ്രിയനെ പാട്ടുംപാടി പുറത്തിറക്കാന്‍ ആരാധകന്‍

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ