scorecardresearch

കോടീശ്വരന്റെ ഭാര്യയായാലുള്ള ഓരോ കഷ്ടപ്പാടെ; വൈറലായി യുവതിയുടെ വീഡിയോ

പുറത്തുപോവുമ്പോൾ താൻ കൊള്ളയടിക്കപ്പെടുമോ, അതിസമ്പന്നനായ തന്റെ ഭർത്താവിനെ മറ്റു സ്ത്രീകൾ അടിച്ചുമാറ്റുമോ തുടങ്ങിയ പേടികൾ അലട്ടുന്നുവെന്നും ലിൻഡ പറയുന്നു

പുറത്തുപോവുമ്പോൾ താൻ കൊള്ളയടിക്കപ്പെടുമോ, അതിസമ്പന്നനായ തന്റെ ഭർത്താവിനെ മറ്റു സ്ത്രീകൾ അടിച്ചുമാറ്റുമോ തുടങ്ങിയ പേടികൾ അലട്ടുന്നുവെന്നും ലിൻഡ പറയുന്നു

author-image
Trends Desk
New Update
Linda Andrade, Dubai Housewife, Millionaire's wife

Photo: Instagram/Linda Andrade

സമ്പന്നരാവാൻ ആഗ്രഹിക്കാത്തവർ വിരളമായിരിക്കും, എന്നാൽ അൾട്രാ ലക്ഷ്വറി ജീവിതം മൂലമുള്ള കഷ്ടപ്പാടുകളും പരിഭവങ്ങളും പങ്കിട്ടാണ് ലിൻഡ ആൻഡ്രേഡ് എന്ന 23കാരി സോഷ്യൽ മീഡിയയിലെ വൈറൽ താരമായത്. മില്യണറുടെ ഭാര്യ എന്നാണ് ലിൻഡ തന്നെ സ്വയം വിശേഷിപ്പിക്കുന്നത്. 19 വയസ്സിലാണ് ക്രിപ്റ്റോ ട്രേഡറും കോടീശ്വരനുമായ റിക്കി ആൻഡ്രേഡിനെ ജോർദ്ദാൻ സ്വദേശിനിയായ ലിൻഡ വിവാഹം ചെയ്യുന്നത്. ഭർത്താവ് ബിസിനസ്സ് കാര്യങ്ങളുമായി തിരക്കിലാവുമ്പോൾ, ഷോപ്പിംഗും ബ്യൂട്ടിപാർലറുമൊക്കെയായി അത്യാഡംബര ജീവിതം നയിച്ച് സമയം ചെലവഴിക്കുകയാണ് ലിൻഡ.

Advertisment

ഒരു കോടീശ്വരന്റെ ഭാര്യയായിരിക്കുമ്പോൾ നയിക്കേണ്ടി വരുന്ന അൾട്രാ ലക്ഷ്വറി ലൈഫ് സ്റ്റൈലിനെ കുറിച്ചാണ് ലിൻഡയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളെല്ലാം തന്നെ. ആഡംബര ജീവിതം പലപ്പോഴും തനിക്ക് മടുപ്പു സമ്മാനിക്കുന്നുവെന്നാണ് ലിൻഡ പറയുന്നത്. ഭർത്താവ് നിരന്തരം വിലകൂടിയ സമ്മാനങ്ങൾ (ഡിസൈനർ ബാഗുകൾ, വിലയേറിയ വസ്ത്രങ്ങൾ, വാൻ ക്ലീഫ് ജ്വല്ലറികൾ) വാങ്ങി തരുന്നു, എല്ലായ്‌പ്പോഴും പൂക്കൾ സമ്മാനിക്കുന്നു, എന്നും ആഡംബര ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാൻ കൊണ്ടുപോവുന്നു, അതിനാൽ ഒന്നും പാചകം ചെയ്യേണ്ടി വരുന്നില്ല, ഷോപ്പിംഗിന് പോവുന്നിടത്തെല്ലാം ആളുകൾ രാജകീയമായ സ്വീകരണം നൽകുന്നു... എന്നിങ്ങനെ പോവുന്നു ലിൻഡയുടെ പരിഭവങ്ങൾ.

ഒരു കോടീശ്വരന്റെ ഭാര്യയായിരിക്കുക എന്നത് എപ്പോഴും പെർഫെക്റ്റായി ആൾക്കൂട്ടത്തിൽ പ്രത്യക്ഷപ്പെടണമെന്ന സമ്മർദ്ദം തനിക്ക് സമ്മാനിക്കുന്നുവെന്നും അതിനാൽ സൗന്ദര്യസംരക്ഷണം, മേക്കപ്പ്, സ്പാ, വസ്ത്രങ്ങൾ എന്നിവയ്ക്കായി ലക്ഷകണക്കിന് രൂപയാണ് താൻ ഓരോ മാസവും ചെലവഴിക്കുന്നതെന്നും ലിൻഡ പറയുന്നു.

Advertisment

ലിൻഡ ആൻഡ്രേഡിന്റെ അഭിപ്രായത്തിൽ, താൻ നേരിടുന്ന മറ്റൊരു വെല്ലുവിളി ഭർത്താവിനൊപ്പം എപ്പോഴും യാത്രകൾ ചെയ്യേണ്ടി വരുന്നു എന്നതാണ്. ഒരു നാട്ടിൽ നിന്ന് മറ്റൊരിടത്തേക്ക് എന്ന രീതിയിൽ തുടർച്ചയായ യാത്രകളാൽ താൻ തളർന്നു പോകുന്നുവെന്നും ശരീരത്തിനും മനസ്സിനും സമാധാനമില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഭർത്താവിനൊപ്പം യാത്ര പോവുമ്പോൾ എല്ലായിടത്തും സെക്യൂരിറ്റി ഗാർഡുകൾ ഉണ്ടായിരിക്കുമെന്നും അതിനാൽ സ്വകാര്യ ജീവിതം നയിക്കുക ബുദ്ധിമുട്ടാണെന്നും ലിൻഡ പറയുന്നു.

തനിച്ച് എവിടെയും പോകാൻ തനിക്ക് അനുവാദമില്ലെന്നും ഭർത്താവ് തന്നെ ഡ്രൈവ് ചെയ്യാൻ അനുവദിക്കില്ലെന്നതുമാണ് ലിൻഡയുടെ മറ്റു രണ്ടു പരാതികൾ. പുറത്തുപോവുമ്പോൾ താൻ കൊള്ളയടിക്കപ്പെടുമെന്ന ഭയവും തന്റെ ഭർത്താവിനെ മറ്റു സ്ത്രീകൾ അടിച്ചുമാറ്റുമോ എന്ന പേടിയും തനിക്കുണ്ടെന്നാണ് ലിൻഡ പറയുന്നത്. 'കോടീശ്വരനൊപ്പം ജീവിക്കുമ്പോഴുള്ള ബുദ്ധിമുട്ടേറിയ കാര്യങ്ങൾ' എന്ന അടിക്കുറിപ്പോടെ നിരവധി റീലുകളാണ് ഇതിനകം ഈ യുവതി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.

ലിൻഡയുടെ വീഡിയോകൾ ഏറെ വിമർശനങ്ങളും ഏറ്റുവാങ്ങുന്നുണ്ട്. “പരാതി പറയുന്നത് നിർത്തൂ, നിങ്ങൾക്ക് ആവശ്യമില്ലെങ്കിൽ നിങ്ങളുടെ ജീവൻ എനിക്ക് തരൂ,” എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.

Trending Lifestyle

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: