scorecardresearch
Latest News

ഹീറോയായി ഡെലിവറി ബോയ്; നേരിൽ കാണാൻ ആഗ്രഹം പ്രകടിപ്പിച്ച് ദുബായ് കിരീടാവകാശി

“ദുബായ് നഗരത്തില്‍ നടന്ന ഈ ദൈവത്തിന്റെ പ്രവര്‍ത്തി അംഗീകരിക്കപ്പെടേണ്ടതാണ്. ആരെങ്കിലും ഈ മനുഷ്യന്റെ അടുത്തേയ്ക്ക് എന്നെ എത്തിക്കൂ,” ദുബായ് കിരീടാവകാശി ഷെയ്ഖ് റാഷിദ് അൽ മക്തൂം കുറിച്ചത്

Dubai Crown Prince, Abdul Ghafoor, a Talabat delivery rider, Abdul Ghafoor Abdul Hakeem

പാക് സ്വദേശി അബ്ദുള്‍ ഹക്കിമാണ് ഇപ്പോള്‍ ദുബായ് നഗരത്തിലെ ചര്‍ച്ച വിഷയം. തിരക്കേറിയ റോഡില്‍ നിന്ന് കോണ്‍ക്രീറ്റ് കട്ടകള്‍ എടുത്തു മാറ്റുന്ന അബ്ദുള്‍ ഹക്കിമിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് അഭിനന്ദനങ്ങള്‍ ഹക്കിമിനെ തേടി എത്തുന്നത്. ദുബായ് കേന്ദ്രമായ ഫുഡ് ഡെലിവറി ആപ്പാണ് ‘തലാബ്’. ഇതിന്റെ ഡെലിവറി ഏജന്റായ ഹക്കീം, തലാബ് ഉദ്യോഗസ്ഥര്‍ പറയുമ്പോഴാണ് തന്റെ വീഡിയോ ശ്രദ്ധ നേടുന്ന വിവരം അറിഞ്ഞത്.

ഡെലിവറി ചെയ്യാന്‍ പോകുന്ന സമയത്താണ് അപകടം ഉണ്ടാക്കുന്ന വിധത്തില്‍ കട്ട റോഡില്‍ കിടക്കുന്നത് ഹക്കിമിന്റെ കണ്ണില്‍പ്പെടുന്നത്. ‘ ആദ്യം തന്നെ കട്ട ഞാന്‍ കണ്ടിരുന്നു പക്ഷെ കാര്യമാക്കിയില്ല. പിന്നീട് ഒരു കാര്‍ കട്ടയില്‍ തട്ടി നിയന്ത്രണം വിടുന്നതു കണ്ടു. അങ്ങനെയാണ് അത് അവിടുന്ന് എടുത്ത് മാറ്റാം എന്ന് തീരുമാനിച്ചത്.’ ഹക്കിം പറയുന്നു. എല്ലാവരാലും പ്രശംസിക്കപ്പെടണം എന്ന് വിചാരിച്ചിട്ടില്ല. താന്‍ ചെയ്തത് ഒരു വലിയ കാര്യമായി കരുതുന്നുമില്ലെന്ന് ഹക്കിം പറഞ്ഞു.

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഹക്കിമിനെ കാണണമെന്നുളള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. “ദുബായ് നഗരത്തില്‍ നടന്ന ഈ ദൈവത്തിന്റെ പ്രവര്‍ത്തി അംഗീകരിക്കപ്പെടേണ്ടതാണ്. ആരെങ്കിലും ഈ മനുഷ്യന്റെ അടുത്തേയ്ക്ക് എന്നെ എത്തിക്കൂ,” എന്നാണ് അദ്ദേഹം കുറിച്ചത്. 27കാരനായ ഹക്കിമിന് നാട്ടിലേക്ക് സൗജന്യ ടിക്കറ്റും ഓഫര്‍ ചെയ്തിട്ടുണ്ട് ‘ തലാബ്’ ഉടമസ്ഥര്‍.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Dubai crown prince to meet delivery rider behins good deed