മലയാളികളെ ചിരിപ്പിച്ച ഹാസ്യകഥാപാത്രങ്ങളിൽ ഒരാളാണ് അയ്യപ്പ ബൈജു. കുടിച്ച് പാമ്പായും ആടിയും തർക്കുത്തരം പറഞ്ഞുമൊക്കെ നിരവധി വേദികളിൽ അയ്യപ്പ ബൈജു താരമായിട്ടുണ്ട്. റോഡിലോ വഴിവക്കിലോ അയ്യപ്പ ബൈജുവിനെ പോലെ മദ്യപിച്ച് ബോധം പോയി ആടി നടക്കുന്ന ഒരാളെയെങ്കിലും ജീവിതത്തിൽ നേരിട്ടു കണ്ടിട്ടില്ലാത്തവരും വിരളമായിരിക്കും.

മദ്യലഹരിയിൽ ഒരു വേലി കടക്കാനുള്ള ഒരാളുടെ പരാക്രമങ്ങൾ പകർത്തിയ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ‘ഇതല്ല, ഇതിനപ്പുറവും ചാടികടന്നവനാണീ കെ കെ ജോസഫ്’ എന്ന തലക്കെട്ടോടെ വാട്സ് ആപ്പ്, ഫെയ്സ് ബുക്ക് ഗ്രൂപ്പുകളിലെല്ലാം ഏറെ ഷെയർ ചെയ്യപ്പെടുകയാണ് ഈ വീഡിയോ.

റോഡരികിലെ സ്റ്റീൽ വീഡിയോടാണ് ഈ ‘അയ്യപ്പ ബൈജു’വിന്റെ പരാക്രമം. അഴികൾക്കിടയിലൂടെ കഷ്ടപ്പെട്ട് നൂണ്ട് പുറത്തു കടക്കാൻ ശ്രമിക്കുകയാണ് ഇയാൾ. കുറച്ചു നേരത്തെ പരിശ്രമത്തിനൊടുവിൽ ദിക്ക് നഷ്ടപ്പെട്ട് അങ്ങോട്ടാണോ ഇനി ഇങ്ങോട്ടാണോ എന്നറിയാതെ ശങ്കിച്ചു നിൽക്കുന്നുമുണ്ട് കക്ഷി.

മദ്യലഹരിയിൽ കടിച്ച പാമ്പിനെ കടിച്ച് കഷ്ണങ്ങളാക്കിയ ഒരു യുവാവിനെ കുറിച്ചുള്ള വാർത്തകളും മാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു. ഉത്തർപ്രദേശിലായിരുന്നു സംഭവം.

മദ്യലഹരിയിലായിരുന്ന രാജ്കുമാർ എന്ന യുവാവിനെ പാമ്പ് കടിക്കുകയായിരുന്നു. ഇതോടെ രാജ് കുമാർ പാമ്പിനെ പിടിച്ച് കടിക്കുകയും കഷ്ണങ്ങളാക്കുകയും ചെയ്തു. എന്നാൽ വിഷം ഉള്ളിൽ ചെന്ന രാജ്കുമാറിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഉത്തർപ്രദേശിലെ എത്താഹ് സ്വദേശിയാണ് രാജ്കുമാർ.

Read more: ‘പാമ്പിനെ കടിച്ച പാമ്പ്’; മദ്യ ലഹരിയിൽ യുവാവ് പാമ്പിനെ കടിച്ച് കഷ്ണങ്ങളാക്കി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook