scorecardresearch

മലനിരകള്‍ക്ക് മുകളില്‍ ഒന്നൊന്നര ‘യു ടേണ്‍’ സാഹസം; വീഡിയോ

വിശാലമായ റോഡുകളില്‍ പോലും കാറില്‍ യു ടേണ്‍ എടുക്കുക എല്ലാവര്‍ക്കും എളുപ്പമുള്ള കാര്യമല്ല

Viral Video

വിശാലമായ റോഡുകളില്‍ പോലും കാറില്‍ യു ടേണ്‍ എടുക്കുക എല്ലാവര്‍ക്കും എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ 180 ഡിഗ്രിയില്‍ വളരെ നിസാരമായി ഒരാള്‍ യു ടേണ്‍ എടുത്തിരിക്കുകയാണ്. ഒരുവശത്ത് വന്‍ താഴ്ചയുള്ള മലനിരയുടെ മുകളില്‍ വച്ചുണ്ടായ ഈ സാഹസത്തിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

കാര്‍ തിരിക്കുന്ന പലപ്പോഴും കാറിന്റെ ഒരു വശം താഴ്ചയിലേക്ക് നിക്കുന്നതായി കാണാം. എന്നാല്‍ ഇത്രയും പ്രതീകൂലാവസ്ഥയും കാറ് തിരിക്കാന്‍ ഡ്രൈവര്‍ക്ക് ആവശ്യമായത് കേവലം രണ്ട് മിനിറ്റുകള്‍ മാത്രമാണ്. ഡോ. അജയിത എന്നയാളാണ് ട്വിറ്ററിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. പത്ത് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. ആയിരങ്ങള്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്.

ഡ്രൈവറിനെപ്പറ്റിയൊ സംഭവം എവിടെ വച്ചാണ് നടന്നത് എന്നതിനേപ്പറ്റിയൊ വ്യക്തമല്ല. ഡ്രൈവറുടെ കഴിവിനെ പുകഴ്ത്തുകയാണ് നെറ്റിസണ്‍സ്. എന്നാല്‍ നിസാരമായി വാഹനം മുന്നോട്ടും പുറകോട്ടും എടുത്ത് സുരക്ഷിതമായി പോകാമെന്നും അതായിരുന്നു യുക്തിസഹമെന്നും പറഞ്ഞവരുമുണ്ട്.

Also Read: പണ്ട് പോളോ, ഇപ്പോ ഡോളോ; മൂന്നാം തരംഗത്തിൽ താരമായി പാരസെറ്റമോൾ

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Driver takes an impossible u turn on a narrow road viral video