ജോർജുകുട്ടിയെ പൂട്ടാൻ ഇനി സേതുരാമയ്യർ വരട്ടെ; തിരക്കഥ രചിച്ച് ട്രോളന്മാർ

പൊലീസ് തോറ്റുപോകുന്നിടത്ത് ഇനി സേതുരാമയ്യരെ ഇറക്കുക മാത്രമേ രക്ഷയുള്ളൂവെന്നാണ് ട്രോളന്മാരുടെ കണ്ടെത്തൽ

drishyam 2, drishyam 3, drishyam movie trolls, George kutty vs seturamayyar

സോഷ്യൽ മീഡിയയിൽ എവിടെയും ‘ദൃശ്യം 2’വിനെ കുറിച്ചുള്ള പോസ്റ്റുകളും ട്രോളുകളുമാണ്. അന്വേഷണങ്ങളെയെല്ലാം വഴിമുട്ടിക്കുന്ന ജോർജുകുട്ടി എന്ന ക്ലാസിക് ക്രിമിനലിന് കയ്യടിക്കുകയാണ് പ്രേക്ഷകരും. സ്വന്തം കുടുംബത്തെ രക്ഷിക്കാൻ ശപഥം എടുത്ത അയാൾക്കു മുന്നിൽ നമുക്ക് ജയിക്കാനാവില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ വരെ തോൽവി സമ്മതിക്കുമ്പോൾ ഇനി സേതുരാമയ്യരെ ഇറക്കുക മാത്രമേ രക്ഷയുള്ളൂവെന്നാണ് ട്രോളന്മാരുടെ അഭിപ്രായം. ഇതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.

Read more: Drishyam 2 Review: അന്വേഷണങ്ങളുടെ ദൃശ്യ ഭൂപടങ്ങള്‍: ‘ദൃശ്യം 2’ റിവ്യൂ

അതിസമർത്ഥനായ ജോർജുകുട്ടി എന്ന ക്ലാസിക് ക്രിമനലിനെ പൂട്ടാൻ സേതുരാമയ്യരെ പോലെ ബുദ്ധി രാക്ഷസനായ ഒരാൾ തന്നെ എത്തണം എന്നാണ് ട്രോളന്മാരുടെ പക്ഷം.

‘ദൃശ്യ’ത്തിന്റെ മൂന്നാം ഭാഗത്തിന്റെ കഥ ഇങ്ങനെയായിരിക്കും എന്ന രീതിയിൽ ആണ് സോഷ്യൽ മീഡിയയുടെ ചർച്ചകൾ പുരോഗമിക്കുന്നത്.

Read more: Drishyam 2 Review: പഴുതുകൾ അടച്ച് ജോർജുകുട്ടി വീണ്ടും; ‘ദൃശ്യം 2’ റിവ്യൂ

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Drishyam 2 trolls sethurama iyer to crack down classic criminal georgekutty mohanlal mammootty

Next Story
‘സർ വിളി വേണ്ട, പേര് വിളിക്കാം’; ‘രാഹുൽ അണ്ണാ’ എന്നു വിളിക്കട്ടെയെന്ന് വിദ്യാർഥിനി, വീഡിയോ
The moderation of comments is automated and not cleared manually by malayalam.indianexpress.com