അൻസിബയുടെ തട്ടം എവിടെ എന്ന് ആരാധകൻ; കിടിലൻ മറുപടിയുമായി ട്രോളന്മാർ

‘ദൃശ്യം 2’വിന്റെ ലൊക്കേഷനിൽ നിന്നുള്ള​ ചിത്രങ്ങൾ പുറത്തു വന്നതിനു പിറകെ സമൂഹമാധ്യമങ്ങളിൽ ട്രോളുകളും നിറയുകയാണ്

Drishyam 2, Drishyam 2 trolls, Ansiba trolls, ദൃശ്യം 2

‘ദൃശ്യം 2’വിന്റെ ലൊക്കേഷനിൽ നിന്നുള്ള​ ജോർജ് കുട്ടിയുടെ ഫാമിലി ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്നിരുന്നു. “ജോർജ് കുട്ടിയ്ക്കും കുടുംബത്തിനുമൊപ്പം ആറു വർഷങ്ങൾക്ക് ശേഷം,” എന്നാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ജീത്തു ജോസഫ് കുറിച്ചത്. ചിത്രത്തിനു താഴെ ‘അൻസിബയുടെ തട്ടം എവിടെ?’ എന്നായിരുന്നു ഒരു വ്യക്തിയുടെ കമന്റ്. അതിനുള്ള മറുപടി ട്രോളുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.

“അനിസിബക്ക് മാത്രം അല്ല.. എല്ലാർക്കും തട്ടം ഇട്ടു കൊടുത്തിട്ടുണ്ട്. വിഷമം മാറിയില്ലേ?” എന്നാണ് ട്രോളൻമാരുടെ ചോദ്യം.

മോഹൻലാൽ- ജീത്തു ജോസഫ് ടീമിന്റെ ‘ദൃശ്യം 2’ന്റെ ചിത്രീകരണം ഇപ്പോൾ തൊടുപുഴയിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. മോഹൻലാലിന്റെ പിറന്നാൾ ദിവസമാണ് ‘ദൃശ്യ’ത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന പ്രഖ്യാപനമുണ്ടായത്. ഏഴു വർഷങ്ങൾക്കു ശേഷമാണ് ഈ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നത്. ജീത്തു ജോസഫ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ആശിർവാദ് സിനിമയ്ക്കു വേണ്ടി ആന്റണി പെരുമ്പാവൂരാണ്. ലോക്ഡൗൺ കഴിഞ്ഞ് തുടർച്ചയായി 60 ദിവസം കൊണ്ട് കേരളത്തിൽ ചിത്രീകരിച്ച് പൂർത്തിയാക്കുന്ന വിധത്തിലാണ് സിനിമ. ഇതിനു ശേഷമാകും ഷൂട്ടിങ് നിർത്തിവെച്ച മറ്റ് സിനിമകളിൽ മോഹൻലാൽ എത്തുകയെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞിരുന്നു.

Read more: ജോർജ് കുട്ടിയും കുടുംബവും ആറു വർഷങ്ങൾക്ക് ശേഷം; ചിത്രങ്ങൾ പങ്കുവച്ച് സംവിധായകൻ

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Drishyam 2 trolls ansiba hassan

Next Story
വീട്ടിൽ സിംഹത്തെ വളർത്തുന്ന മലയാളി; വീഡിയോtrending vedio, വീട്ടിൽ സിംഹത്തെ വളർത്തുന്ന മലയാളി; വീഡിയോ, Malayalee raising a lion at home
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express