ഫെബ്രുവരി 19 വെള്ളിയാഴ്ച പുലർച്ചെ 12 മണിക്ക് ശേഷം സോഷ്യൽ മീഡിയ തുറക്കുന്ന മലാളികൾക്ക് ഫീഡിൽ ‘ദൃശ്യം 2’ എന്ന ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ പിറവിയെടുത്ത ചിത്രത്തെ കുറിച്ചുള്ള പോസ്റ്റുകളെ തട്ടി നടക്കാൻ പറ്റാത്ത അവസ്ഥയാണ്. തിയേറ്ററുകൾ ഇളക്കി മറിച്ച സൂപ്പർഹിറ്റ് ചിത്രം ‘ദൃശ്യം’ എന്ന ആദ്യഭാഗത്തോട് നൂറ് ശതമാനം കൂറ് പുലർത്തിയ രണ്ടാം ഭാഗം എന്നാണ് ചിത്രത്തെ കുറിച്ച് എല്ലാവരും ഒരുപോലെ പറയുന്നത്. ഇതിനിടെ സംവിധായകൻ ജീത്തു ജോസഫിന്റെ ഒരു പഴയ ഫെയ്സ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കിയിരിക്കുകയാണ് ചിലർ. 2017ലേതാണ് പോസ്റ്റ്.
‘ദൃശ്യം 2’ റിവ്യൂ വായിക്കാം
- Drishyam 2 Review: അന്വേഷണങ്ങളുടെ ദൃശ്യ ഭൂപടങ്ങള്: ‘ദൃശ്യം 2’ റിവ്യൂ
- Drishyam 2 Review: പഴുതുകൾ അടച്ച് ജോർജുകുട്ടി വീണ്ടും ‘ദൃശ്യം 2’ റിവ്യൂ
“ദൃശ്യം 2 വരുന്നു എന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്… അങ്ങനൊരു ചിത്രം ഇതുവരെ ചർച്ചകളിലില്ല !!!” എന്നായിരുന്നു 2017 മേയ് 30ന് ജീത്തു ജോസഫ് ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
ദ്രിശ്യം 2 വരുന്നു എന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്… അങ്ങനൊരു ചിത്രം ഇതുവരെ ചർച്ചകളിലില്ല !!!
Posted by Jeethu Joseph on Tuesday, 30 May 2017
എന്തായാലും ആമസോണിൽ സിനിമ കണ്ടവരെല്ലാം ഇപ്പോൾ നേരെ പോകുന്നത് ആ പോസ്റ്റിന് താഴേക്കാണ്.
“അവസാന നിമിഷം ഇങ്ങനെ പറയരുത്.”
“ലൂസിഫർ ഒരു ചെറിയ സിനിമയാണ് : പൃഥ്വിരാജ്
ദൃശ്യം 2 ഒരു ഇമോഷണൽ ഡ്രാമ ആണ് : ജീത്തു ജോസഫ്
കൊള്ളാലോ രണ്ടാളും”
“ഇതിലും മികച്ച ടൈം ട്രാവൽ എക്സ്പീരിയൻസ് സ്വപ്നങ്ങളിൽ മാത്രം…”
“അതെന്താ ചർച്ച ചെയ്യാതെ പടമെടുത്താൽ കൊഴപ്പൊണ്ടോ,” തുടങ്ങിയ രസകരമായ കമന്റുകളാണ് ജീത്തുവിന്റെ പോസ്റ്റിന് താഴെ.
എന്തായാലും അങ്ങേയറ്റം സംതൃപ്തി നൽകിയ ഒരു രണ്ടാം ഭാഗം എന്നതിനു പുറമെ തങ്ങളുടെ വിന്റേജ് ലാലേട്ടനെ തിരിച്ചു കിട്ടി എന്നുകൂടിയാണ് ആരാധകർ പറയുന്നത്.
നിർമാതാവ് ആന്റണി പെരുമ്പാവൂരിനോടുമുണ്ട് മലയാളികൾക്ക് ചോദിക്കാൻ. എന്തിനാണ് ഈ ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യാതിരുന്നത്, നല്ലൊരു തിയേറ്റർ എക്സ്പീരിയൻസ് നഷ്ടമായി എന്ന പരാതിയാണ് കൂടുതൽ പേർക്കും.
Read More: മലയാളത്തിലെ ആദ്യ സൂപ്പർതാര ഒ ടി ടി റിലീസ്; Mohanlal ‘Drishyam 2’ Release Highlights
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook