scorecardresearch

അളിയനും അളിയനും വീണ്ടും കണ്ടുമുട്ടിയപ്പോൾ...

രണ്ടാം ഭാഗത്തിലും അനീഷ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു

രണ്ടാം ഭാഗത്തിലും അനീഷ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു

author-image
Trends Desk
New Update
Mohanlal Aneesh G Menon

മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നായ ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുകയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കോവിഡ് പ്രോട്ടോകോളുകൾ പാലിച്ച് പുരോഗമിക്കുന്നു. സിനിമയുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങൾ ഇതിനോടകം പുറത്തുവന്നിരുന്നു.

Advertisment

ജോർജ്ജുകുട്ടിയും ഭാര്യയും മക്കളും ചേർന്ന് ഷോപ്പിങ് നടത്തുന്ന ചിത്രങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നത്. ഇപ്പോൾ ഇതാ അളിയനും അളിയനും ഒരുമിച്ചുള്ള ചിത്രവും സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു. ദൃശ്യത്തിൽ മോഹൻലാലിന്റെ അളിയനായി അഭിനയിച്ചിരിക്കുന്നത് നടൻ അനീഷ് ജി മേനോൻ ആണ്. രണ്ടാം ഭാഗത്തിലും അനീഷ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദൃശ്യം രണ്ടിന്റെ ചിത്രീകരണ വേളയിൽ മോഹൻലാലിനൊപ്പം നിൽക്കുന്ന ചിത്രമാണ് അനീഷ് പങ്കുവച്ചത്.

publive-image

'വീണ്ടും അളിയന്റെ കൂടെ..Love you Lalettaaaaa' എന്ന കുറിപ്പോടെയാണ് അനീഷ് ഈ ചിത്രം പങ്കുവച്ചത്. അളിയനും അളിയനും കൂടുതൽ ചെറുപ്പമായിട്ടുണ്ടെന്നാണ് സോഷ്യൽ മീഡിയയിൽ ഈ ചിത്രം പങ്കുവച്ചതിനു പിന്നാലെ നിരവധിപേർ കമന്റ് ചെയ്തിരിക്കുന്നത്.

Advertisment

മോഹൻലാലിന്റെ പിറന്നാൾ ദിവസമാണ് ‘ദൃശ്യ’ത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന പ്രഖ്യാപനമുണ്ടായത്. ഏഴു വർഷങ്ങൾക്കു ശേഷമാണ് ഈ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നത്. ജീത്തു ജോസഫ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ആശിർവാദ് സിനിമയ്ക്കു വേണ്ടി ആന്റണി പെരുമ്പാവൂരാണ്.

Read Also; നിർമാണം പാതിവഴിയിൽ നിലച്ച ‘തൂവാനത്തുമ്പികൾ’; സഹായമെത്തിച്ചത് മോഹൻലാൽ

2013 ഡിസംബറിലായിരുന്നു ‘ദൃശ്യം’ റിലീസിനെത്തിയത്. മോഹന്‍ലാല്‍, മീന, കലാഭവന്‍ ഷാജോണ്‍, ആശ ശരത്, സിദ്ദിഖ് തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. ത്രില്ലർ ചിത്രമായ ദൃശ്യത്തിലെ ഈ താരങ്ങളുടെയെല്ലാം പ്രകടനം ഏറെ മികവു പുലർത്തിയിരുന്നു. 50 കോടിയോളം രൂപ ബോക്സ് ഓഫീസിൽ നിന്നും കളക്റ്റ് ചെയ്യാനും ചിത്രത്തിനു സാധിച്ചിരുന്നു.

Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: