പ്രതീക്ഷകൾക്കുമപ്പുറമാണ് ‘ദൃശ്യം 2’ എന്ന മോഹൻലാൽ-ജീത്തു ജോസഫ് ചിത്രത്തിന് കിട്ടിയ വരവേൽപ്. ചിത്രത്തിലെ ഓരോ അഭിനേതാക്കളും മികച്ച പ്രകടനം കാഴ്ചവച്ചു. ദൃശ്യം ഒന്നിൽ ആശാ ശരത്തിനും കലാഭവൻ ഷാജോണിനുമായിരുന്നു ഹേറ്റേഴ്സ് എങ്കിൽ രണ്ടാം ഭാഗം കണ്ട് കഴിഞ്ഞപ്പോൾ ആശാ ശരത്തിനിട്ട് ഒരെണ്ണം പൊട്ടിക്കാനാണ് ജോർജൂട്ടി ഫാൻസിന് കൈ തരിക്കുന്നത്. പുറത്തിറങ്ങിയാൽ ഫാൻസിന്റെ കൈയിൽ നിന്ന് അടി കിട്ടുമോ എന്ന പേടിയിലാണ് ആശ ശരത്തും.
Read More: Drishyam 2 Review: അന്വേഷണങ്ങളുടെ ദൃശ്യ ഭൂപടങ്ങള്‍: ‘ദൃശ്യം 2’ റിവ്യൂ
‘ദൃശ്യം 2’ കണ്ട ഒരു സ്ത്രീയുടെ പ്രതികരണത്തിന്റെ വീഡിയോയാണ് ആശ ശരത് പങ്കുവച്ചിരിക്കുന്നത്.
‘മനുഷ്യനെ ടെൻഷനടിപ്പിക്കുന്ന സിനിമ..ഹോ.. ആ ഡാൻസുകാരത്തി അവൾക്ക് ഒരെണ്ണം കൊടുക്കാനാ തോന്നിയത്. എന്താ അവളുടെ പേര്.. ആ ആശാ ശരത്.. ഹോ.. അവൾ… അവളുടെ ഭർത്താവ് പാവമാണ്…ഹോ..മനുഷ്യനെ ടെൻഷനടിപ്പിക്കുന്ന സിനിമ…’ ദൃശ്യം 2 കണ്ടശേഷം രണ്ടു പേർ വീട്ടിലിരുന്ന് സിനിമയെ കുറിച്ചുള്ള അഭിപ്രായം പരസ്പരം പറയുന്ന വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
‘പുറത്തിറങ്ങിയാൽ ജോർജ്കുട്ടി ഫാൻസിന്റെ അടികിട്ടുമോ ആവോ..’ എന്ന് കുറിച്ചാണ് ആശ രസകരമായ വീഡിയോ പങ്കിട്ടിരിക്കുന്നത്. സിനിമയിൽ ആശയുടെ കഥാപാത്രം മോഹൻലാലിന്റെ മുഖത്തടിക്കുന്ന സീനും ഇതിനോടകം ചർച്ചയായിട്ടുണ്ട്.
ദൃശ്യത്തില്‍ ഇൻസ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ഗീതാ പ്രഭാകര്‍ ആയി വേഷമിട്ട ആശ ശരത് കന്നഡ റീമേക്കില്‍ ഐജി രൂപ ചന്ദ്രശേഖര്‍ ആയിട്ട് വേഷമിട്ടിരുന്നു.