scorecardresearch

കാവിമുണ്ടും തോളത്തൊരു തോർത്തും; മലയാളം പാട്ടിനു താളം പിടിച്ച് സായിപ്പ്

മലയാളിയായ ഭാര്യയ്ക്ക് ഒപ്പം പെണ്ണാളേ ഗാനം പാടി വൈറലായ സായിപ്പ് വീണ്ടും

മലയാളിയായ ഭാര്യയ്ക്ക് ഒപ്പം പെണ്ണാളേ ഗാനം പാടി വൈറലായ സായിപ്പ് വീണ്ടും

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Viral video | mixed couple fun video | Dr. Prabha Burkhard

ഭർത്താവിനൊപ്പം ഡോ. പ്രഭ

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായ ഒരു റീലുണ്ട്. മലയാളിയായ ഭാര്യയ്ക്ക് ഒപ്പം ചെമ്മീനിലെ 'പെണ്ണാളേ പെണ്ണാളേ - കരിമീന്‍ കണ്ണാളേ കണ്ണാളേ' എന്ന ഗാനം പാടുന്ന ഒരു ജർമ്മൻകാരന്റെ വീഡിയോ. 'സായിപ്പിനെ കൊണ്ട് പെണ്ണാളേ പാടിക്കാൻ ശ്രമിച്ചതാ, സംഭവം കൈവിട്ടുപോയി' എന്ന അടിക്കുറിപ്പോടെ പ്രചരിച്ച വീഡിയോ കാണുന്നവരിലെല്ലാം ചിരിയുണർത്തുന്ന ഒന്നായിരുന്നു. ജർമ്മനിയിലെ മ്യൂണിച്ചിൽ നിന്നും ഡോക്ടർ പ്രഭ ബുർഖാർഡാണ് ഭർത്താവിനൊപ്പമുള്ള ഈ വീഡിയോ ഷെയർ ചെയ്തത്.

Advertisment

'പെണ്ണാളേ പെണ്ണാളേ - കരിമീന്‍ കണ്ണാളേ കണ്ണാളേ' എന്നു പാടി ബാക്കി പാടാനായി പ്രഭ മൈക്ക് പ്രിയതമനു കൈമാറുകയാണ്. പാട്ടിലെ 'തന്തന തന്തന തന്താന' എന്ന ഭാഗം സായിപ്പ് പാടി വന്നപ്പോൾ ആ ഉച്ഛാരണം കേൾക്കുന്നവരെയും ചിരിപ്പിക്കുന്ന രീതിയിലായി പോയി. ഇതിപ്പോ മൂന്നു തലമുറയുടെ അപ്പന് വിളിച്ചതു പോലായല്ലോ എന്നാണ് വൈറൽ പോസ്റ്റിനു താഴെ ചില രസികർ കമന്റ് ചെയ്തത്.

ഒറ്റ പാട്ടിലൂടെ തന്നെ വൈറലായ ഈ ജർമ്മൻ സ്വദേശിയുടെ മറ്റൊരു വീഡിയോയും ഇപ്പോൾ ശ്രദ്ധ കവരുകയാണ്. കാവി മുണ്ടുടുത്ത് തോളിലൊരു തോർത്തുമൊക്കെയായി പാചകം ചെയ്യുന്ന തിരക്കിലാണ് ആള്. അരികെ മലയാളം പാട്ടുമായി പ്രഭയുമുണ്ട്. പാട്ടിനു അനുസരിച്ച് താളം പിടിക്കുകയാണ് സായിപ്പ്.

Advertisment
Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: