scorecardresearch
Latest News

ഇനി ദോശയും പ്രിന്റ് ചെയ്യാം; വൈറലായി വീഡിയോ

ബ്രാന്‍ഡിന്റെ വെബ്സൈറ്റ് പറയുന്നത്‌ അനുസരിച്ച് ഇസി ഫ്‌ലിപ്പ് എന്ന് പേരിട്ടിരിക്കുന്ന ഈ ഉപകരണം ലോകത്തിലെ ആദ്യത്തെ സ്മാര്‍ട്ട് ദോശ മേക്കറാണ്

ഇനി ദോശയും പ്രിന്റ് ചെയ്യാം; വൈറലായി വീഡിയോ

ആവശ്യകതയാണ് കണ്ടുപിടുത്തത്തിന്റെ മാതാവ് എന്ന് പറയപ്പെടുന്നു, എന്നാല്‍ ചെന്നൈ ആസ്ഥാനമായുള്ള കമ്പനിയായ ഇവോഷെഫിന്റെ ‘ദോശ പ്രിന്ററി’നെ കുറിച്ച് ആരെങ്കിലും പറയുമ്പോള്‍ ഈ പഴഞ്ചൊല്ല് യോജിക്കില്ല. ബ്രാന്‍ഡിന്റെ വെബ്സൈറ്റ് പറയുന്നത്‌ അനുസരിച്ച് ഇസി ഫ്‌ലിപ്പ് എന്ന് പേരിട്ടിരിക്കുന്ന ഈ ഉപകരണം ലോകത്തിലെ ആദ്യത്തെ സ്മാര്‍ട്ട് ദോശ മേക്കറാണ്. ഇതിന്റെ വില 15,999 രൂപയാണ്.

ഉല്‍പ്പന്നത്തിന്റെ പരസ്യത്തില്‍ ഉപകരണത്തില്‍ ദോശ മാവ് ഇടുന്നതും ഇഷ്ടാനുസരണം ദോശ തയാറാകുന്നതും കാണാം. ദോശയുടെ കനം, ക്രിസ്പിനസ്, ദോശകളുടെ എണ്ണം എന്നിവ നല്‍കാന്‍ കുറച്ച് ബട്ടണുകള്‍ ഉണ്ട്. പഞ്ച് ചെയ്ത ശേഷം മെഷീന്‍ പ്രവര്‍ത്തിക്കുകയും ദോശകള്‍ പുറത്തേക്ക് വരുന്നു. ഇത് ഒരു പ്രിന്ററില്‍ നിന്ന് പേപ്പര്‍ ഇറങ്ങി വരുന്നതു പോലെയാണ് തോന്നിപ്പിക്കുന്നത്. ഈ ഉല്‍പ്പന്നത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും നെറ്റിസണ്‍സ് ഉല്‍പ്പന്നത്തെ ‘ദോശ പ്രിന്റര്‍’ എന്ന് വിളിക്കുകയും ചെയ്തു.

എന്നാല്‍ ഉത്പന്നം യഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ചിലര്‍ ചൂണ്ടികാട്ടി. അവര്‍ ഇവിടെ യാന്ത്രികമാക്കിയത് ദോശ നിര്‍മ്മാണ പ്രക്രിയയിലെ ഏറ്റവും ലളിതവും രസകരവുമായ ഘട്ടമാണ്. ഒരു ട്വിറ്റര്‍ ഹാന്‍ഡില്‍ കുറിച്ചു. വിമര്‍ശകര്‍ക്കിടയില്‍, ഉല്‍പ്പന്നത്തെ ഇഷ്ടപ്പെടുന്ന ആളുകളും ഉണ്ടായിരുന്നു. ”എനിക്ക് എന്റെ ജീവിതത്തില്‍ ഒരു ദോശ പ്രിന്റര്‍ വേണം ,” ഒരു ട്വിറ്റര്‍ ഉപയോക്താവ് കുറിച്ചു.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Dosa printer chennai viral tweets